കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാദ്രിയ ദേശീയ ഉല്‍സവം: സൗദിയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ സുഷമാ സ്വരാജ് നയിക്കും

Google Oneindia Malayalam News

ജിദ്ദ: സൗദി ദേശീയ പൈതൃക-സാംസ്‌കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നയിക്കും. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അവസരം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

പലസ്തീന്‍ രാഷ്ട്രനിര്‍മാണത്തിന് സഹായവുമായി യൂറോപ്യന്‍ യൂനിയന്‍; 53 ദശലക്ഷം ഡോളര്‍ നല്‍കുംപലസ്തീന്‍ രാഷ്ട്രനിര്‍മാണത്തിന് സഹായവുമായി യൂറോപ്യന്‍ യൂനിയന്‍; 53 ദശലക്ഷം ഡോളര്‍ നല്‍കും

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം കൂടിയായാണ് ജനാദ്രിയ ഉല്‍സവത്തെ ഇന്ത്യ കാണുന്നത്. 32 ലക്ഷം ഇന്ത്യക്കാരുളള സൗദിയില്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

1985 മുതല്‍ സൗദിനാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സാംസ്‌കാരികോത്സവത്തിന്റെ 32-ാം പതിപ്പാണ് ഇത്തവണ നടക്കുക. റിയാദില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദ്രിയയില്‍ ആരംഭിക്കുന്ന സാംസ്‌ക്കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതതല സംഘം പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ ഇന്ത്യ അവതരിപ്പിക്കും. അതോടൊപ്പം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവലില്‍ ഒരുക്കും.

sushma

ജനാദ്രിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാകായികവിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവയും നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും. 18 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തില്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും ഉണ്ടാവും. കേരളത്തിന്റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, ഭാംഗ്ര എന്നീ കലാരൂപങ്ങളും വിവിധ ദിവസങ്ങളിലായി അവതരിപ്പിക്കും. അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ പ്രിയങ്കരമായ ഇന്ത്യ സിനിമകളുടെയ പ്രദര്‍ശനവും ഒരുക്കും.
English summary
minister sushama swaraj will lead indian delegation to saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X