കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ സന്ദർശനത്തിന് മുൻകൂട്ടി തന്നെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷിക്കാം

  • By Desk
Google Oneindia Malayalam News

ദുബായ്: ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കി ദുബായ് ജനറൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്. ഇവർക്ക് യുഎഇ സന്ദർശനത്തിന് മുൻപ് തന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും, GDRFA dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസക്ക് അപേക്ഷിക്കാമെന്ന് അധിക്യതർ വ്യക്തമാക്കി.

അതിനിടയിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് ദുബായിൽ അനുവദിച്ചത്.679,389 എൻട്രി പെർമിറ്റുകളാണ് .ഇതിൽ കഴിഞ്ഞ വർഷം 321,109 വിസകളും 2017 വർഷത്തിൽ 358,280 എണ്ണവുമാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ദുബായ് ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിന് മികച്ച വിസ സേവനങ്ങളാണ് ലഭ്യമാക്കിട്ടുള്ളത്.

ജിസിസി രാജ്യങ്ങളിലെ പൗരമാർക്ക് എൻട്രി പെർമിറ്റുകൾക്ക് അപേക്ഷിക്കേണ്ടതിലെങ്കിലും അവിടെ നിന്നുള്ള പ്രവാസികൾക്ക് വിസകൾക്ക് മുൻകൂട്ടി തന്നെ അപേക്ഷിക്കേണ്ടതുണ്ട് .അവർക്ക് വെബ്‌സൈറ്റ് വഴിയും,മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സംവിധാനത്തിലൂടെ അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ ക്യത്യമാണെങ്കിൽ വിസ അനുവദിച്ചു നൽകുകയും ചെയ്യും. അവരിലേക്ക് വിസ ഇ-മെയിൽ വഴി അയച്ചു കൊടുക്കുകയും ചെയ്യുമെന്ന് വകുപ്പിലെ എൻട്രി ആൻഡ് റസിഡൻസി പെർമിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഉമർ അലി അൽ ഷംസി പറഞ്ഞു. അതിന് അവർക്ക് ജിസിസി രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും, പാസ്സ്പോർട്ടിൽ ചുരുങ്ങിയത്‌ 6 മാസത്തെ വാലിഡിറ്റിയും അവിശ്യമാണ്. ആളുകളുടെ പ്രൊഫെഷനും കൂടി വിസ അപേക്ഷയിൽ പരിഗണിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസകൾക്ക് അപേക്ഷിച്ചവർക്ക് ആദ്യ തവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക .എന്നാൽ ആ സമയം തന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടക്കാനമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാന-നടപടിയിൽ ലഭ്യമാണ്.

എല്ലാവരുടെയും യുഎഇ സന്ദർശനത്തിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കാനാണ് വകുപ്പ് എപ്പോഴും ശ്രമിക്കുന്നത്. സന്ദർശനങ്ങൾക്കുള്ള പേയ്‌മെന്റ് ഉൾപ്പെടെ വിസ നടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാവുന്നതാണ്. അത് കൊണ്ട് തന്നെ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവിശ്യമില്ല. അവർക്ക് സുഖകരമായി തന്നെ യുഎഇ യിൽ സന്ദർശനവും നടത്തുകയും ചെയ്യാം. സന്ദർശകർക്ക് അനുവദിച്ച വിസ കാലാവധിയ്ക്ക് ശേഷം ഇവിടെ തങ്ങിയാൽ ആദ്യ ദിവസം 200 ദിർഹമാണ്‌ പിഴ. പീന്നീട് വരുന്ന ഓരോ ദിവസത്തിന് 100 ദിർഹവും പിഴ കൊടുക്കണം. ദുബായ് രാജ്യാന്തര വിമാനത്താവളം മൂന്നിലെ ജിഡിആർഎഫ്എ ഓഫീസിലും രേഖകൾ കാണിച്ചു രാജ്യവിടുന്നതിന് മുൻപ് തന്നെ ഫീസ് അടക്കാവുന്നതാണ് ഇതിന് 100 ദിർഹം കൂടുതൽ വരുന്നതാണെന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ജിസിസി റസിഡന്റ് എൻട്രി പെർമിറ്റ് സെക്ഷൻ മേധാവി മേജർ സഈദ് ഖൽഫാൻ അൽ സുവൈദി പറഞ്ഞു


ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ സ്മാർട്ട് ആപ്ലിക്കേഷനിൽ പ്രത്യേക സേവനങ്ങൾ ലഭ്യമാണ്.GCC services എന്ന ഓഫ്ഷനിൽ ഈ രാജ്യത്തിനുള്ളവരുടെ വിസ നടപടികളിലും മറ്റും ഏറ്റവും വേഗത്തിൽ ഉപയോക്താക്കളുടെ അരികിലേക്ക് എത്തുന്ന വിധമാണ്‌ സേവനങ്ങൾ ലഭ്യമാവുക. ആപ്പിലൂടെ ജനങ്ങളുടെ സമയം ,പണം, അധ്വാനം എന്നിവ ലാഭിക്കുന്ന തിനോനോടപ്പം സംതൃപ്തി നിറഞ്ഞ സേവനവും അധിക്യതർ ഉറപ്പുനൽകുന്നു .അപ്പ് സ്റ്റോറിലും പ്ലായ് സ്റ്റോറിൽ നിന്നും GDRFA dubai എന്ന് ടൈപ്പ് ചെയ്ത് ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്

English summary
Mobile App and Website facility to visit UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X