കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ലെ പാക്കിസ്ഥാനികള്‍ക്കിടയിലും മോദിയാണ് താരം.

Google Oneindia Malayalam News

ഷാര്‍ജ : നരേന്ദ്രമോദിയും മോദിയുടെ പ്രസംഗവുമാണ് യുഎഇ ലുടനീളം സംസാര വിഷയം. പാക്കിസ്ഥാനികള്‍ക്കിടയിലും മോദി തന്നെയാണ് താരം. മോദിയുടെ പ്രസംഗം തല്‍സമയം വീക്ഷിച്ച പലരും അദ്ധേഹം പറഞ്ഞ പല കാര്യങ്ങളിലും സജീവ ചര്‍ച്ചയിലാണ്. ഒട്ടുമിക്ക പാക്കിസ്ഥാനികള്‍ക്കും അദ്ദേഹത്തിന്റെ പ്രസംഗം വളരെയേറെ ഇഷ്ടപ്പെട്ടു. സിനിമാ സ്‌റ്റൈലിലായിരുന്നു പ്രസംഗമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

സംസാരിക്കുന്നതിനിടയില്‍ മോദി പോഡിയത്തില്‍ കൈമടക്കി നിന്ന ശൈലി പോലും ഇവര്‍ അനുകരിക്കുന്നു. മോദിയുടെ പ്രസംഗം ഹിന്ദിയിലായത് കൊണ്ടു തന്നെ ഒട്ടുമിക്ക പാക്കിസ്ഥാനികള്‍ക്കും വാക്കുകള്‍ ശരിക്കും ഉള്‍ക്കൊള്ളാനായി. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ 24 മണിക്കൂറും യാതൊരു തടസ്സവും കൂടാതെ വൈദ്യുതി എത്തിക്കുമെന്ന വാഗ്ധാനം പലരേയും ആശ്ചര്യപ്പെടുത്തി.

pakisthani

എട്ടും പത്തും മണിക്കൂര്‍ വൈദ്യുതി പ്രവര്‍ത്തിക്കാത്ത നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കള്‍ മോദിയെ കണ്ടു പഠിക്കട്ടെ എന്നും ഇവര്‍ പറഞ്ഞു. എന്തിനാണ് പാക്കിസ്ഥാന്‍ ചെറുപ്പക്കാര്‍ ജിഹാദിന്റെ പേരു പറഞ്ഞ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ഇരുപത് വര്‍ഷമായി അജ്മാനില്‍ സൈന്‍ ബോര്‍ഡ് ജോലികള്‍ ചെയ്യുന്ന മുഹമ്മദ് ഖാന്‍ പറഞ്ഞു. വിദേശ രാജ്യങ്ങള്‍ നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെ വിലയ്ക്കു വാങ്ങി മനുഷ്യ ബോംബുകളാക്കി മാറ്റുകയാണെന്നും ഇദ്ധേഹം കൂട്ടിച്ചേര്‍ത്തു.

അയല്‍രാജ്യമായ ബാഗ്ലാദേശുമായി കൂടുതല്‍ ചങ്ങാത്തത്തിലായത് പോലെ പാക്കിസ്ഥാനുമായും മോദി കൂടുതല്‍ അടുപ്പം സ്രഷ്ടിക്കുമെന്ന് ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതിനിടയില്‍ പാക്കിസ്ഥാന്‍ ടിവി ചാനലായ എആര്‍വൈ ന്യൂസ് സംഘവും മോദിയുടെ ദുബൈ സ്‌റ്റേഡിയത്തിലെ പ്രസംഗം വാര്‍ത്തയാക്കാന്‍ എത്തിയ മാധ്യമ സംഘത്തിനൊപ്പം ഇടം നേടിയതും ശ്രദ്ദേയമായി.

English summary
Modi got pakistanis as fans after the speech in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X