കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രസംഗത്തെ കുറിച്ച് പ്രവാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം.

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ദുബായിലെ പ്രസംഗത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രവാസികള്‍ക്കിടയില്‍. ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ പ്രവാസികള്‍ ഏറെ പ്രതീക്ഷിച്ച വിമാന യാത്ര പ്രശ്‌നങ്ങളെ കുറിച്ചോ പ്രവാസി വോട്ടവകാശത്തെ കുറിച്ചോ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ലന്നാണ് ചിലരുടെ അഭിപ്രായം.

കൂടാതെ ഇന്ത്യയില്‍ താന്‍ നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ ഗുണം കണ്ടുവരുന്നു വെന്ന സ്വയം പുകഴ്ത്തലും പുതുതായി നടപ്പിലാക്കിയ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കളെ ചേര്‍ക്കണമെന്ന് പറഞ്ഞ് പരസ്യം പിടിക്കുകയുമായിരുന്നു മോദി ചെയ്തതെന്നാണ് ചില കോണ്‍ഗ്രസ്സുകാരുടെ കളിയാക്കല്‍.

modispeech

എന്നാല്‍ ഇന്ത്യ മാറ്റത്തിന് തുടക്കം കുറിച്ചെന്നും ഒരു പ്രധാനമന്ത്രി ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം രാജ്യത്തിനു വേണ്ടി നേടിയെടുത്തതായും ബിജെപി അനുഭാവികള്‍ തിരിച്ചടിച്ചു. ഏതായാലും തിങ്ങിനിറഞ്ഞ സദസ്സ് കൈയ്യടിയോടെയും ഭാരത മാതാ കീ ജെയ് വിളിച്ചുമാണ് മോദിയുടെ പ്രസംഗത്തെ ആവേശത്തിലാക്കിയത്.

പ്രസംഗത്തിന്റെ തുടക്കത്തില്‍ ഇവിടത്തെ ഭരണകര്‍ത്താക്കളെ വാനോളം പുകഴ്ത്തിയ മോദി ഈ രാജ്യം തനിക്ക് നല്‍കിയ സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും അഭിപ്രായപ്പെട്ടു. ഇത്രയേറെ വിമാന സര്‍വ്വീസുകള്‍ യുഎഇ ലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ടായിട്ടും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യുഎഇ ലെത്താന്‍ 35 വര്‍ഷം വേണ്ടി വന്നുവെന്ന് അദ്ധേഹം പരിഹസിച്ചു.

English summary
modi speech have semi response in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X