കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 125 കോടി ആളുകളുടെ മാര്‍ക്കറ്റ് മാത്രമല്ല: മോദി

  • By Muralidharan
Google Oneindia Malayalam News

അബുദാബി: 34 വര്‍ഷത്തെ കടം വീട്ടാനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ പര്യടനം തുടരുന്നു. ഇന്ത്യ എന്നത് 125 കോടി ജനങ്ങളുടെ വിപണി മാത്രമല്ല വലിയ നിക്ഷേപസാധ്യതകളുള്ള രാജ്യം കൂടിയാണ് എന്നാണ് മോദി നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത്. യു എ ഇയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതം പറഞ്ഞ മോദി, അടുത്ത നൂറ്റാണ്ട് ഏഷ്യയുടേതാക്കണമെന്നും ആഹ്വാനം ചെയ്തു.

നമ്മള്‍ 34 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു. ഈ 34 വര്‍ഷത്തെ കടങ്ങള്‍ നമുക്ക് തീര്‍ക്കണം. ഇന്ത്യയ്ക്കും യു എ ഇയ്ക്കും ഇടയില്‍ 700 ലധികം വിമാനങ്ങള്‍ പറക്കുന്നു. എന്നിട്ടും ഒരു പ്രധാനമന്ത്രി ഇവിടെയെത്താന്‍ 34 വര്‍ഷങ്ങള്‍ എടുത്തു. ഇനി ഇത് ആവര്‍ത്തിക്കില്ല - മോദി വാഗ്ദാനം ചെയ്തു. യു എ ഇയിലെ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ മോദി മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്.

നിക്ഷേപ സാധ്യതകള്‍ ഇങ്ങനെ

നിക്ഷേപ സാധ്യതകള്‍ ഇങ്ങനെ

ഒരു ട്രില്യണ്‍ ഡോളര്‍ നിക്ഷേപ സാധ്യതകളാണ് ഇന്ത്യ യു എ ഇയിലെ വ്യവസായ പ്രമുഖരില്‍ നിന്നും ആരാഞ്ഞത്. വികസനത്തിന്റെ അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇന്ത്യ. ഇന്ത്യ എന്ന് വെച്ചാല്‍ വെറും 125 കോടി ആളുകളുള്ള മാര്‍ക്കറ്റ് മാത്രമല്ല - മോദി നിക്ഷേപകരെ ഓര്‍മിപ്പിച്ചു.

ഞങ്ങള്‍ക്ക് വേണ്ടത് ഇതാണ്

ഞങ്ങള്‍ക്ക് വേണ്ടത് ഇതാണ്

അതിവേഗം വികസിക്കുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. ഞങ്ങള്‍ക്ക് ടെക്‌നോളജി വേണം. നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണം. കുറഞ്ഞ ചെലവിലുള്ള വീടുകള്‍ നിര്‍മിച്ചെടുക്കണം. ഇത്തരം കാര്യങ്ങള്‍ക്കുള്ള സത്വര നടപടികളാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

എന്തുകൊണ്ട് ഇന്ത്യ - യു എ ഇ?

എന്തുകൊണ്ട് ഇന്ത്യ - യു എ ഇ?

ഒരു വശത്ത് ഇന്ത്യ സാമ്പത്തികമായി മുന്നോട്ട് പോകുകയാണ്. മറുവശത്ത് ലോകം ഏഷ്യയെ ഉറ്റുനോക്കുന്നു. യു എ ഇയെ ഒഴിവാക്കിക്കൊണ്ട് ഏഷ്യയില്ല. യു എ ഇയുടെ ശക്തിയും ഇന്ത്യയുടെ സാധ്യതകളും ചേര്‍ന്നാല്‍ ഏഷ്യ പവര്‍ഹൗസായി മാറും.

നിക്ഷേപവുമായി ഇന്ത്യയില്‍ വരൂ

നിക്ഷേപവുമായി ഇന്ത്യയില്‍ വരൂ

നിക്ഷേപകര്‍ക്ക് മുമ്പത്തെ പോലെ ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാകില്ല എന്ന് മോദി ഉറപ്പുനല്‍കി. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി വാണിജ്യമന്ത്രിയെ യു എ ഇയിലേക്കയക്കുന്ന കാര്യവും മോദി സൂചിപ്പിച്ചു.

അന്തരീക്ഷം നന്നാക്കണം

അന്തരീക്ഷം നന്നാക്കണം

നിക്ഷേപ സാധ്യകള്‍ക്കൊപ്പം തന്നെ ഇന്ത്യയില്‍ തങ്ങള്‍ക്കനുകൂലമായ അന്തരീക്ഷം കൂടി സൃഷ്ടിക്കപ്പെടണം എന്ന ആവശ്യമാണ് നിക്ഷേപകര്‍ മോദിക്ക് മുന്നില്‍ വെച്ചത്. ഈ ആശങ്കകള്‍ പരിഗണിക്കുമെന്ന് മോദി ഉറപ്പും നല്‍കി.

നേരത്തെ വരണമായിരുന്നു

നേരത്തെ വരണമായിരുന്നു

കഴിഞ്ഞ 34 വര്‍ഷമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കാത്തതിലുള്ള നിരാശയും മോദി മറച്ചുവെച്ചില്ല. ഇത്രയധികം വിമാനങ്ങള്‍ നമുക്കിടയില്‍ ഓടിയിട്ടും കാര്യമുണ്ടായില്ല എന്നാണ് മോദി പറഞ്ഞത്. എന്തായാലും ഇനി ഇത്് ആവര്‍ത്തിക്കില്ലെന്ന് മോദി വ്യവസായ പ്രമുഖര്‍ക്ക് ഉറപ്പുനല്‍കി.

English summary
125 crore people of India not only a market but also a source of great strength, says Prime Minister Narendra Modi in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X