കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈഖ് മുഹമ്മദിന്റെ കവിതകള്‍ക്ക് വര്‍ണ്ണ വിസ്മയം തീര്‍ത്ത് എമിഗ്രേഷന്‍ ആസ്ഥാനം

Google Oneindia Malayalam News

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മകുതുമിന്റെ മികവുറ്റ കവിതകള്‍ക്ക് വര്‍ണ്ണ കാഴ്ച്ച ഒരുക്കി ദുബായ് എമിഗ്രേഷന്റെ ഓപ്പണ്‍ എയര്‍ മ്യുസിയം കാണികള്‍ക്ക് കൗതുകമായി. രാജ്യത്തെ ഗവണ്‍മെന്റ്‌റ് സ്ഥാപനങ്ങളിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ മ്യുസിയമായ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മ്യുസിയത്തിന്റെ രണ്ടാം ഘട്ട പതിപ്പില്ലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മകുതുമിന്റെ കവിതകള്‍ സ്ഥാനം പിടിച്ചത്.

യുഎഇ യിലെ പ്രശസ്ത ചിത്രകാരനായ നര്‍ജസ് നൂറുദ്ദീനാണ് ഭരണാധികാരിയുടെ കവിതകള്‍ കാലിഗ്രാഫി എഴുത്ത് രീതിയില്‍ ഓപ്പണ്‍ എയര്‍ മ്യുസിയത്തില്‍ ഒരുക്കിയത്. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റ മുഖ്യകാര്യലായമായ ജഫ്‌ലിയയിലെ ആസ്ഥാന മന്ദിരത്തിന്റെ ഗേറ്റ് നമ്പര്‍ ഒന്നിന്റെ മുകള്‍ ഭാഗമാണ് ഓപ്പണ്‍ എയര്‍ മ്യുസിയമാക്കി മാറ്റിയിരിക്കുന്നത്.

pic3

ബ്രാന്‍ഡ് ദുബായിക്ക് കീഴില്‍ എമിറേറ്റിനെ തുറന്ന കാന്‍വാസാക്കി മാറ്റുമെന്ന ശൈഖ് മുഹമ്മദിന്റ പ്രഖ്യാപനത്തിന് ചുവടു പിടിച്ചാണ് ഇത്തരത്തിലുള്ള ഓപ്പണ്‍ എയര്‍ മ്യുസിയം വകുപ്പ് സ്ഥാപിച്ചതെന്ന് മ്യുസിയത്തിന്റെ രണ്ടാം ഘട്ട പതിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി വ്യക്തമാക്കി. 2014 ല്‍ ദുബായ് പൊലിസ് പൊതു സുരക്ഷ ഉപമേധാവിയായിരുന്ന ലഫ് ജനറല്‍ ധാഹി ഖല്‍ഫാനാണ് ഓപ്പണ്‍ എയര്‍ മ്യുസിയത്തിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ പൗരന്‍മാരെയും വിദേശികളെയും രാജ്യത്തേക്ക് സ്വാഗതം ചെയൂന്ന കവിതാ ശകലങ്ങളാണ് കാലിഗ്രാഫി രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ശൈഖ് മുഹമ്മദിന്റെ 5 കവിതകളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സേവനമെന്നതിലുപരി ജനങ്ങളുടെ മനസ്സിനെയും സൗഹാര്‍ദത്തെയും ബഹുമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന ഭരണാധികാരിയുടെ വാക്കുകളാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു. ദുബായ്,അബുദാബി,ഫുജൈറ എമിറേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Mohammad’s poetry adorns GDRFA headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X