കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് സംസാരിച്ച് തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ബ്രാന്‍ഡ് ദുബായ് പദ്ധതിയുടെ ആദ്യ സംരഭമായ 'ദുബായ് സ്പീക്‌സ് ടുയു' ഉദ്ഘാടനം ചെയ്തു. മികച്ച കലാസൃഷ്ടികള്‍ ദുബായിലെ തുറന്ന ഇടങ്ങളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നതാണ് ദുബായ് സ്പീക്‌സ് ടു യു. ദുബായുടെ കലാസാസംസ്‌ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന സൃഷ്ടികള്‍ ജനങങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടയുള്ളവയില്‍ പ്രദര്‍ശിപ്പിയ്ക്കും.ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം യെച്തു.

ബ്രാന്‍ഡ് ദുബായ്ക്ക് കീഴില്‍ ഒട്ടേറെ സംരഭങ്ങള്‍ ആരംഭിയ്ക്കുന്നുണ്ട്. ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍, ഫോട്ടോകള്‍, ഗ്രാഫിക് ഡിസൈനുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനായി ഉപയോഗിയ്ക്കും. ദുബായിലെ കലാകരാന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി ഒട്ടേറെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ദുബായ് അധികൃതര്‍ ചര്‍ച്ച നടത്തിയുട്ടുണ്ട്. ഇമാര്‍, നഖീല്‍, മൈതാന്‍, ദുബായ് ഹോള്‍ഡിങ് തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തിയിലെത്തിയിട്ടുണ്ട്. രാജ്യത്തെ മികച്ച കലാകാരന്മാരുടെയെല്ലാം സൃഷ്ടികള്‍ പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിയ്ക്കുന്നതയായി ദുബായ് ഭരണാധികാരി പറഞ്ഞു. ദുബായ് മീഡിയ ഓഫീസിന്റെ നേതൃത്വത്തിലാണ് ബ്രാന്‍ഡ് ദുബായ് പദ്ധതി നടപ്പിലാക്കുന്നത്.

English summary
Mohammed launches 'Dubai Speaks to You' project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X