കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദിന്റെ 'ദര്‍ശനം' പ്രകാശനം ചെയ്തു

  • By Aswathi
Google Oneindia Malayalam News

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തറിന്റെ റുഅത്ത്യ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാളം പതിപ്പ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി ശൈഖ് മുഹമ്മദിന്റെ മകനും ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മുക്തം ജ്ഞാനപീഠം ജേതാവ് എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കി.

എന്റെ മലയാളം എന്ന പേരില്‍ ഗള്‍ഫ് മാധ്യമം ദുബായ് ട്രേഡ് സെന്ററിലെ സഅബീന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പുസ്തക പ്രകാശനച്ചടങ്ങ് നടന്നത്. 'എന്റെ ദര്‍ശനം; മികവിനായുള്ള വെല്ലുവിളികള്‍' എന്ന പേരില്‍ കെസി സലീമാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. അഞ്ച് ഭാഷകളിലായി തിരിച്ച പുസ്തകത്തിന് 13 അധ്യായങ്ങളാണുള്ളത്.

Mohammed’s book

റുഅത്ത്യ എന്ന പേരില്‍ 2006ലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും മൊഴിമാറ്റം നടത്തുകയുണ്ടായി. വ്യക്തമായ നേതൃത്വത്തിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ ദുബായിയുടെ വികസനത്തെ കുറിച്ചാണ് പുസ്തകം പ്രതിപാതിക്കുന്നത്.

എംടി വാസുദേവന്‍ നായരെ കൂടാതെ കവിയത്രി സുഗതകുമാരി, ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ്, വാനമ്പാടി കെഎസ് ചിത്ര, മലയാളം സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുറ്റി, സൈന്റിസ്റ്റ് ജി മാധവന്‍ നായര്‍, കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മുസ്ലീം ഫോക്ലോര്‍ ഗായകന്‍ വിഎം കുട്ടി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെ സച്ചിദാനന്തന് ആദ്യ കമലസുരയ്യ അവര്‍ഡ് നല്‍കി.

English summary
The Malayalam translation of My Vision: Challenges in the Race for Excellence, one of the best-selling and inspirational books, authored by His Highness Shaikh Mohammed bin Rashid Al Maktoum was launched in Dubai this weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X