• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്; വില എത്ര കോടി? ആഡംബരങ്ങൾ കണ്ടാൽ ആരും ഞെട്ടും

ദുബായ്: തിരുവനന്തപുരം സ്വദേശിയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീടിന്റെ വിശേഷങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ട് മലയാളികള്‍. തിരുവനന്തപുരത്ത് മാത്രമല്ല, എറണാകുളത്തും ചെന്നൈയിലും മോഹന്‍ലാലിന് വീടുകള്‍ ഉണ്ടായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും സകലതാരങ്ങളും അണിനിരക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ സിനിമ

മോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ല

ആ പട്ടികയിലേക്ക് ഒരു പുതിയ വീടുകൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ആ വീട് കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങ് ദുബായില്‍ ആണ് എന്ന് മാത്രം. വിലയുടെ കാര്യത്തിൽ ഒട്ടും മോശമല്ലാത്ത ഈ വീട് ആഡംബരത്തിന്റെ കാര്യത്തിലും മുന്നിൽ തന്നെ. അതിന്റെ വിശേഷങ്ങള്‍ അറിയാം...

(ചിത്രങ്ങൾക്ക് കടപ്പാട്: സോഷ്യൽ മീഡിയ, ബീന അശോകിന്റെ ഫേസ്ബുക്ക് വാൾ)

ഐപിഎല്‍ കാണാനോ

ഐപിഎല്‍ കാണാനോ

ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ ആയിരുന്നു ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച് ആ ദൃശ്യം കണ്ടത്. മറ്റാരുമല്ല, മോഹന്‍ലാല്‍ തന്നെ. കമന്റേറ്റേഴ്‌സ് മോഹന്‍ലാലിന് കുറിച്ച് പറയുന്നതും കേള്‍ക്കാമായിരുന്നു. എന്നാലും ഐപിഎല്‍ ഫൈനല്‍ കാണാന്‍ വേണ്ടി ദുബായിലേക്ക് പോകാന്‍ മാത്രം ക്രിക്കറ്റ് ഭ്രാന്ത് മോഹന്‍ലാലിനുണ്ടോ എന്നായിരുന്നു പലരുടേയും സംശയം.

കളികാണാന്‍ മാത്രല്ല... സീക്രട്ട് വേറെ!

കളികാണാന്‍ മാത്രല്ല... സീക്രട്ട് വേറെ!

എന്നാല്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണുക എന്ന ഉദ്ദേശത്തോടെയല്ല മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നതത്രെ. അവിടെ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശനം ആയിരുന്നു യഥാര്‍ത്ഥ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ സുചിത്രയും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

പുതുവീട്

പുതുവീട്

ദുബായില്‍ ആര്‍പി ഹൈറ്റ്‌സിലാണ് മോഹന്‍ലാലിന്റെ പുതിയ വീട്. ദുബായിലെ തന്നെ ഏറ്റവും ഗംഭീര ലൊക്കേഷനുകളില്‍ ഒന്നാണ് ആര്‍പി ഗ്ലോബലിന് കീഴിലുള്ള ആര്‍പി ഹൈറ്റ്‌സ് സ്ഥിതി ചെയ്യുന്നത്. മലയാളിയായ രവി പിള്ളയുടേതാണ് ആര്‍പി ഹൈറ്റ്‌സ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

വില കേട്ടാല്‍ ഞെട്ടുമോ

വില കേട്ടാല്‍ ഞെട്ടുമോ

ദുബായില്‍ ഒരു വീട് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല. അതും ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ആയ ദുബായി മാളിന്റെ തൊട്ടടുത്താണെങ്കില്‍. ആര്‍പി ഹൈറ്റ്‌സില്‍ 1.3 ബില്യണ്‍ ദിര്‍ഹം മുതലാണ് വീടിന്റെ വില തുടങ്ങുന്നത് തന്നെ. ഏറ്റവും ചുരുങ്ങിയത് ഏതാണ്ട് 2.6 കോടി രൂപ. പിന്നെ മറ്റ് ഇന്റീയര്‍ ഡിസൈനിങും മറ്റ് ചെലവുകളും എല്ലാം കൂടി നോക്കിയാല്‍ മൂല്യം പിന്നേയും കൂടും എന്നര്‍ത്ഥം.

അസാധ്യ ആഡംബരം

അസാധ്യ ആഡംബരം

എന്തൊക്കെയാണ് ആർപി ഹൈറ്റ്സ് പ്രദാനം ചെയ്യുന്ന ആഡംബരങ്ങൾ എന്ന് കൂടി അറിയേണ്ടേ... ജിമ്മും യോഗ ചെയ്യാനുള്ള സ്ഥലവും ഉണ്ട്. പിന്നെ മസ്സാജ് റൂം. ഇത് കൂടാതെ അക്വാതെറാപ്പിയ്ക്കായി പ്രത്യേക പൂളുകൾ. കുട്ടികൾക്കായി സ്വിമ്മിങ് പൂൾ. അത് കൂടാതെ അഞ്ചാം നിലയിലും 43-ാം നിലയിലും ഓരോ ഇൻഫിനിറ്റി സ്വിമ്മിങ് പൂളുകൾ. 43-ാം നിലയിൽ ഒരു സ്കൈഡെക്ക്. ബില്യാർഡ്സ് കളിക്കാനുള്ള സ്ഥലം, കുട്ടികൾക്കായി കളിസ്ഥലം, ഒരു കഫേ പിന്നെ സ്റ്റീം ആൻഡ് സോണയും. എന്തായ ആഡംബരം കുറഞ്ഞുപോയി എന്ന് തോന്നുന്നുണ്ടോ!

തൊട്ടടുത്ത് മറ്റൊരു സൂപ്പര്‍ സ്റ്റാര്‍?

തൊട്ടടുത്ത് മറ്റൊരു സൂപ്പര്‍ സ്റ്റാര്‍?

ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനെ മോഹന്‍ലാല്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ വീടിന് തൊട്ടടുത്ത് തന്നെയാണ് സഞ്ജയ് ദത്തും കുടുംബവും താമസിച്ചിരുന്നത് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായിലെ സ്ഥിരം സന്ദര്‍ശകനാണ് സഞ്ജയ് ദത്ത്. ആര്‍പി ഹൈറ്റ്‌സില്‍ അദ്ദേഹത്തിനും വീടുണ്ടോ എന്ന് വ്യക്തമല്ല.

വീട് കാണണോ

വീട് കാണണോ

മോഹന്‍ലാലിന്റെ പുതിയ വീടിന്റെ അധികം ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ മോഹന്‍ലാലിന്റെ ബാല്യകാല സുഹൃത്തും ആദ്യ ചിത്രത്തിന്റെ സംവിധായകനും ആയ അശോക് കുമാറും കുടുംബവും ആയിരുന്നു പുതിയ വീട്ടിലെ ആദ്യ അതിഥികള്‍. ഈ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അശോക് കുമാറിന്റെ ഭാര്യ ബീന അശോക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടപ്പോഴാണ് പലരും ശരിക്കും ഞെട്ടിയത്.

വൈറല്‍

വൈറല്‍

എന്തായാലും മോഹന്‍ലാലിന്റെ ആരാധകര്‍ പുതിയ വീടിന്റെ ചിത്രങ്ങളും വിശേഷങ്ങളും വൈറല്‍ ആക്കിയിട്ടുണ്ട്. ദുബായില്‍ മോഹന്‍ലാലിന്റെ ആദ്യ വീട് തന്നെ ആണോ ഇത് എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ബുര്‍ജ് ഖലീഫയില്‍ മോഹന്‍ലാല്‍ ഫ്‌ലാറ്റ് സ്വന്തമാക്കുന്നു എന്നൊരു വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു.

cmsvideo
  Shammi Thilakan says he didn't think of Mohanlal and Mammootty as superstars
  ദൃശ്യം -2 വിന് ശേഷം

  ദൃശ്യം -2 വിന് ശേഷം

  മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമയായിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗമായ ദൃശ്യം-2 ന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ഉടനെ ആയിരുന്നു മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്.

  English summary
  Mohanlal buys new house in Dubai; Know all about the superstar's new house.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X