കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വയറു വേദനയുമായി എത്തിയ രോഗിയുടെ വയറില്‍ നിന്നും കണ്ടെടുത്തത് 1000 പൗണ്ട്
കെയ്‌റോ: വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിയുടെ വയറില്‍ നിന്നും കണ്ടെടുത്തത് നോട്ടുകള്‍. 1000 ഈജിപ്ഷ്യന്‍ പൗണ്ടാണ് വയറില്‍ ഉണ്ടായിരുന്നത്.
അസഹ്യമായ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു രോഗി. സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് വയറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ശസ്ത്രക്രിയയിലാണ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ പണം കണ്ടെടുത്തത്.
പല വസ്തുകളും അബന്ധത്തില്‍ വിഴുങ്ങി വയറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പണം കണ്ടെടുക്കുന്നത് എന്ന് ഡോക്ടര്‍മ്മാര്‍ അഭിപ്രായപ്പെട്ടു. വയറില്‍ എങ്ങനെ ഇത്രയും പണം വന്നു എന്നതില്‍ പോലീസ് രോഗിയെ ചോദ്യം ചെയ്തു വരികയാണ്.