കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ 4 സ്കൂളുകളില്‍ കൂടി എച്ച്1എന്‍1 സ്ഥിരീകരിച്ചു, പനി ബാധിയ്ക്കുന്നതിലേറെയും കുട്ടികള്‍

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ വീണ്ടും എച്ച്1എന്‍1 രോഗം കണ്ടെത്തി. അഞ്ച് വിദ്യാര്‍ഥികളിലാണ് രോഗം കണ്ടെത്തിയത്. ഖത്തറിലെ നാല് സ്‌കൂളുകളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. രോഗം സ്ഥിരീകരിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ സുപ്രീം ആരോഗ്യ മന്ത്രലായമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം കണ്ടെത്തിയ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കിലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മുന്‍പ് ഖത്തഖിലെ മൂന്ന് പ്രൈമറി കഌസ് വിദ്യാര്‍ഥിനികള്‍ക്ക് ഇന്‍ഫഌവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന എച്ച്1എന്‍1 മുന്‍പ് സ്ഥിരീകരിച്ചിരുന്നു.

Qatar

അസുഖബാധിതരായ കുട്ടികളെ സ്‌കൂളില്‍ അയക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടപണ്ട്. കാലാവസ്ഥയില്‍ വന്ന മാറ്റമാണ് എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെ ശക്തമാക്കുന്നതെന്നാണ് സൂചന. കൃത്യമായ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും എടുത്താല്‍ ഭയപ്പെടേണ്ടെന്നും സുപ്രീം കൗണ്‍സില്‍ അറിയിച്ചു.

English summary
More confirmed H1N1 cases in Qatar but no ’emergency epidemic’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X