കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പ് തുറക്കായി മരണപ്പാച്ചില്‍ വേണ്ട, നോമ്പ് തുറയുമായി പോലീസ് റോഡിലുണ്ട്..

Google Oneindia Malayalam News

ഷാര്‍ജ: റമദാന്‍ മാസത്തില്‍ നോമ്പുതുറ സമയം വീട്ടിലെത്താനുള്ള മരണപ്പാച്ചില്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി അധിക്രതര്‍ വ്യക്തമാക്കുന്നു. ഇത്തരം സമയങ്ങളില്‍ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അമിത വേഗതയും ഇതുമൂലം സംഭവിക്കുന്ന അപകടങ്ങളും കുറക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് യുഎഇ ലെ മിക്ക എമിറേറ്റുകളിലും അധിക്രതര്‍ ഒരുക്കിയിട്ടുള്ളത്.

അതില്‍ പ്രധാനപ്പെട്ടതാണ് വീട്ടിലെത്തുന്നതിന് മുന്‍പ് നോമ്പ് തുറക്കാനുള്ള സൗകര്യം വാഹനത്തിലുള്ളവര്‍ക്ക് നല്‍കുക എന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സിഗ്‌നലുകളിലും പ്രധാന ഹൈവെകളിലും ജംഗ്ഷനുകളിലും ഇഫ്താര്‍ കിറ്റുകളുമായി പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

dubai-police

ബാങ്ക് വിളിക്ക് ഏതാനും മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പോലീസ് നിലയുറപ്പിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് പോലീസ് നോമ്പുതുറ കിറ്റുകള്‍ നല്‍കും. വാഹനം പ്രധാന റോഡുകളില്‍ നിന്നും മാറ്റി നിര്‍ത്തി വാഹനത്തില്‍ ഇരുന്ന് നോമ്പ് തുറന്ന് പതുക്കെ വേഗത കുറച്ച് വീട്ടിലെത്തിച്ചേരുക എന്ന സന്ദേശവും പോലീസ് കൈമാറും.

English summary
Most traffic accidents during Ramadan time says Dubai Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X