കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ ദുബായ് ഇന്ത്യന്‍ ഡിസംബറില്‍ നടക്കും

Google Oneindia Malayalam News

ദുബായ്: മിസ്റ്റര്‍ ദുബായ് ഇന്ത്യന്‍ 2015 ശരീര സൗന്ദര്യ മത്സരം ഡിസംബറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. എമിറേറ്റ്‌സ് ബോഡി ബില്‍ഡിംങ്ങ് ഫെഡറേഷന്‍ ഇന്ത്യന്‍ ഫിറ്റ്‌നസ് ആന്റ് ബോഡി ബില്‍ഡിംങ് ഫെഡറേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 18,19 തിയ്യതികളില്‍ ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്‍ഡിലാണ് മത്സരങ്ങള്‍ അരങ്ങേറുക. പ്രവാസി ഇന്ത്യക്കാരെ കൂടാതെ സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ മാറ്റുരക്കാം. രണ്ടാം സ്ഥാനക്കാരന് അഞ്ച് ലക്ഷവും മൂന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷവും മറ്റ് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം വീതവും സമ്മാനം ലഭിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് ഇംറാന്‍ ഖാന്‍ എര്‍മാള്‍ പറഞ്ഞു.

body

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രെജിസ്‌ട്രേഷന് ഇനി കൊടുത്ത നമ്പരിലോ ഇമെയില്‍ വഴിയോ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. 05668847010566884698 [email protected] ചാമ്പ്യന്‍ഷിപ്പ് ബ്രാന്‍ഡ് അംബാസഡര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, സംഘാടക സമിതി ജനറല്‍ സെക്രട്ടറി യൂസുബ് അല്‍സാര്‍, വൈസ് പ്രസിഡന്റ് ആദര്‍ശ് ആചാര്യ, നാഗേന്ദ്ര കാമത്ത്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Mr. Dubai Indian to be held on December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X