കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചു ക്യഷ്ണനെ നോര്‍ക്ക പ്രവര്‍ത്തനസമിതിഅംഗമായി തിരഞ്ഞെടുക്കപ്പെട്ടു

Google Oneindia Malayalam News

ഷാര്‍ജ: സംസ്ഥാന ഗവണ്‍മെന്റിന്റെ പതിമൂന്നാം പഞ്ചവത്സരപദ്ധതി (2017 2022)യുടെ ഭാഗമായി സാമൂഹ്യ സേവനവകുപ്പിന്റെ കീഴിലായി പതിന്നാലു സുപ്രധാന പ്രവര്‍ത്തനസമിതികള്‍ രൂപീകരിച്ചിരുന്നു. അതിന്റെ ഭാഗമായി നോര്‍ക്ക (NORKA) യുടെ 19 അംഗ പ്രവര്‍ത്തന സമിതിയിലേക്ക് അംഗമായി നാലു പതിറ്റാണ്ടിലേറെയായി സാമൂഹ്യസേവന രംഗത്തുള്ള തനതുവ്യക്തി യുഎഇ പ്രവാസി മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കൊച്ചു കൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഷാര്‍ജയിലെ സാംസ്‌കാരിക സംഘടനയായ മാസ്സ്ഷാര്‍ജയുടെ സ്ഥാപക അംഗമാണ് കൊച്ചുകൃഷ്ണന്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആദ്യകാല മെമ്പര്‍മാരിലൊരാളായ കൊച്ചു കൃഷ്ണന്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ സാമൂഹ്യ സേവനരംഗത്ത് തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ്. ശ്രീ. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തു പ്രവാസിക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം.

mr-kochukrishnan

സാമൂഹ്യ സേവനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള2015 ലെ കലാ കുവൈറ്റിന്റെ രമേശ സ്മാരക അവാര്‍ഡ് ജേതാവ് കൂടിയാണ് കൊച്ചുകൃഷ്ണന്‍. കൈരളിടി.വി.യുടെ യുഎഇ കോഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത അയിലം സ്വദേശിയാണ്.

English summary
Mr. KochuKrishnan selected as a member of NORKA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X