കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് റാഫിയുടെ 39 ാമത് ചരമവാര്‍ഷിക ദിനം ആഘോഷിച്ചു

Google Oneindia Malayalam News

ഷാര്‍ജ: മുഹമ്മദ് റാഫിയെ പോലെയുള്ള മഹാന്‍മാരായ കലാകരന്‍മാരെയും, അവരുടെ സംഭാവനകളെയും അനുസ്മരിക്കുന്നതിലൂടെ നിലവിലുള്ള സമൂഹത്തിനും ഭാവിതലമുറക്കും ഗുണപരമായ പ്രചോദനം നല്‍കുകയാണ് ഇത്തരം സംരഭങ്ങളിലൂടെയെന്ന്, ചലചിത്ര താരവും മാധ്യമ പ്രവര്‍ത്തകനും, യു.എ.ഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയരക്ടറുമായ കെ.കെ.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.

ചിരന്തന, ദര്‍ശന സാംസ്‌കാരിക സമിതി സംയുക്തമായി ഗായകന്‍ മുഹമ്മദ് റാഫി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വിവിധ കാരണങ്ങളുടെ പേരിലാണെങ്കിലും, സാമൂഹ്യ-ഭിന്നതകള്‍ സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത് മനുഷ്യരെ സ്‌നേഹത്തിന്റെ പ്രഥലത്തില്‍ ഒന്നിപ്പിക്കുന്ന ചാലകശക്തിയായിരുന്നു മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും, അതാണ് യഥാര്‍ത്ഥ സാംസ്‌ക്കാരിക ദൗത്യമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

news

ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസ്സിയേഷന്‍ ആക്ടിങ് പ്രസിഡന്റ് എസ് .മുഹമ്മദ് ജാബിര്‍ , കെ.എം.സി.സി.യുഎഇ കമ്മറ്റി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര, യുഎഇ എക്‌സ്‌ചേഞ്ച് പ്രതിനിധി ജി.ഇഫ്തിയാസ്, ഷീലപോള്‍ , സലാം പാപ്പിനിശ്ശേരി, ജാക്കി റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ജലീല്‍ സ്വാഗതവും ടി.പി.അഷറഫ് നന്ദിയും പറഞ്ഞു. റഹ്മത്തുള്ള തളങ്കര ,സഹിയ അബ്ദുല്‍ അസീസ്, റഹീം പി.എം.കെ, ആയിഷ ഹാജി, റഹ്മത്ത് കാസര്‍കോട്, സമദ്, ഹുസ്സൈന്‍ ഹബീബ്, ഷഫീഖ് , ഹനീഫ്, ലത്തീഫ് സന എന്നിവര്‍ റാഫിയുടെ ഗാനങ്ങള്‍ ആലപിച്ചു.

English summary
MUhammed rafis 39th death anniversary celebrated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X