കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗ് സ്ഥാപകദിന പരിപാടി ദുബായ് കെഎംസിസിയില്‍ ആവേശമായി

Google Oneindia Malayalam News

ദുബായ്: സമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും അതിനു ശേഷം വരുന്നതാണ് അധികാരവും വികസന പ്രവര്‍ത്തനങ്ങളെന്നും, വിദ്യാഭ്യാസ സാംസ്‌കാരിക സാമ്പത്തിക രംഗത്തു മുന്നിട്ടു നിന്ന മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിം സമുദായത്തിന് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കേരളം മാതൃകയാകേണ്ടിവന്നത് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നടത്തിയ മുന്നേറ്റമാണെന്നും ദുബായ് കെ.എം സി.സി നടത്തിയ മുസ്ലിം ലീഗ് സ്ഥാപകദിന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പരിപാടിക്ക് ദുബായ് കെ.എംസി.സി സര്‍ഗധാര നേതൃത്വം നല്‍കി. ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഖാഇദേമില്ലത്തും, സീതിസാഹിബും അടക്കമുള്ള നേതാക്കള്‍ ദീഘവീക്ഷണത്തോടെ മുന്നോട്ടു പോയതാണ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന് കാരണമായതെന്നും ബാഫഖി തങ്ങളും സിഎച്ചും, ശിഹാബ് തങ്ങളും ഇ അഹമ്മദ് സാഹിബും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്ത് പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

news-2017-11

ഇത്തരം നേതാക്കളില്ലാതെ പോയതാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം ദളിത് പിന്നോക്കത്തിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു മുന്‍ ജനറല്‍ സെക്രട്ടറി ഡോ. നാസര്‍ ആമുഖ പ്രഭാഷണം നടത്തി. സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ.എ അസീസ് മുഖ്യാതിഥി ആയിരുന്നു. സ്വാതന്ത്ര്യ സമരചരിത്രങ്ങളും ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ പരിചയപ്പെടുത്തി കാദര്‍കുട്ടി നടുവണ്ണൂരും, മുസ്ലിം ലീഗ് ചരിത്രം അവതരിപ്പിച്ചു ഇ സാദിഖലിയും പ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡന്റ് എം.എ. മുഹമ്മദ് കുഞ്ഞി, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി ഹസൈനാര്‍ തൊട്ടുംഭാഗം, ഇസ്മായില്‍ അരൂക്കുറ്റി, ആര്‍ ഷുക്കൂര്‍, ഇസ്മായില്‍ ഏറാമല തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ഗധാരയുടെ കലാകാരന്മാര്‍ ചരിത്ര ഗാനങ്ങള്‍ അവതരിപ്പിച്ചു.

news-2017-03

ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് സ്വാഗതവും, ഇബ്രാഹിം ഇരിട്ടി നന്ദിയും പറഞ്ഞു. മൂസ കോയമ്പ്രം, റിയാസ് മാണൂര്‍, ടി.എം.എ സിദ്ദീഖ്, നിസാമുദ്ദീന്‍ കൊല്ലം അബ്ദുല്ലകുട്ടി ചേറ്റുവ, റിയാസ് കോട്ടക്കല്‍ ഇരിങ്ങല്‍, അഷ്‌റഫ് പള്ളിക്കര, തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ കാഥികന്‍ സുബൈര്‍ തോട്ടിക്കലിന് സ്വീകരണം നല്‍കി. ആവേശം വിതച്ചു കെ.എം.സി.സി തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരുടെ ആഹ്ലാദാരവങ്ങള്‍ സ്ഥാപകദിന പരിപാടി ശ്രദ്ധേയമാക്കി.

English summary
Muslim League annual day programme conducted at KMCC Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X