കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ അന്താരാഷ്ട്ര നിയമകേന്ദ്രം തുടങ്ങാനുള്ള അനുമതി മലയാളിക്ക്

Google Oneindia Malayalam News

ദുബായ്: ശനിയാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്മാര്‍ട്ട് സിറ്റിയില്‍ അന്താരാഷ്ട്ര നിയമ കേന്ദ്രം തുറക്കാനുള്ള അനുമതി ദുബായ് ആസ്ഥാനമായുള്ള മുസ്തഫ ആന്റ് അല്‍മന നേടി. ദുബായിക്ക് പുറമെ ബ്രിട്ടനിലും അമേരിക്കയിലും ഇപ്പോള്‍ ഓഫീസുകളുള്ള മുസ്തഫ ആന്റ് അല്‍മന ഇത്തരത്തില്‍ സ്മാര്‍ട്ട് സിറ്റിയില്‍ വരുന്ന ആദ്യ സ്ഥാപനമാണ്. നേരത്തെ തന്നെ തിരുവനന്തപുരത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സ്മാര്‍ട്ട് സിററിയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത് സ്‌പെഷല്‍ ഇക്കണോമിക് സോണിനായി നിയുക്തമായ പ്രത്യേക സമിതിയാണ്.

തലശ്ശേരി സ്വദേശിയായ അഡ്വ. മുസ്തഫ സഫീറിന്റെയും ഭാര്യ അല്‍മനയുടെയും നേതൃത്വത്തിലുള്ളതാണ് ഈ കേന്ദ്രം. മുസ്തഫ ആന്റ് അല്‍മന ലീഗല്‍ ഇന്നവേഷന്‍ സെന്റര്‍ അഥവാ മാലിക് എന്ന പേരിലായിരിക്കും കേന്ദ്രം അറിയപ്പെടുന്നത്. നിയമം, ശാസ്ത്രസാങ്കേതികം, ബിസിനസ്സ്, നിയമപഠന കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുളള വിദഗ്ദരെല്ലാം മാലികില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കേവലം ഒരു നിയമകേന്ദ്രം എന്നതിനപ്പുറം ഇത് ശാസ്ത്രസാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങളും നിയമവും സംയോജിപ്പിച്ചുകൊണ്ട് നിയമരംഗത്തെ വിവിധ മേഖലകളില്‍ ഗവേഷണവും അതിനനുസരിച്ച് പുതിയ നിയമവഴികളും കണ്ടെത്തുന്നതായിരിക്കും പ്രവര്‍ത്തന രീതിയെന്ന് അഡ്വ. മുസ്തഫ സഫീര്‍ അറിയിച്ചു.

smart-city

2025 ആവുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യവിഭവശേഷി കയറ്റിയയക്കുന്ന രാജ്യം ഇന്ത്യയായിരിക്കും. എല്ലാ ലോക രാജ്യങ്ങളിലും ഇന്ത്യക്കാര്‍ പോകുന്നതും ഇന്ത്യന്‍ കമ്പനികള്‍ സ്ഥാപിക്കുന്നതും വ്യാപകമാകുന്നതോടെ നിയമ പ്രശ്‌നങ്ങളും ഏറും. സ്മാര്‍ട്ട് സിറ്റിയില്‍ തന്നെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരുമ്പോള്‍ ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുക്കും. വിവിധ രാജ്യങ്ങളിലെ നിയമങ്ങള്‍ വ്യത്യസ്തമാണ്. ഓരോ പ്രശ്‌നത്തിലും അതിനനുസരിച്ചുള്ള നിയമപരമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനത്തിന് കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാസികളുടെ നിക്ഷേപം സംബന്ധിച്ചും ഇത് ബാധകമാണ്. ഉയര്‍ന്നുവരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍, ബിസിനസ്സ് രംഗത്തിനായുള്ള ലീഗല്‍ ലോഞ്ച്, ആര്‍ബിട്രേഷന്‍ എന്നിവയിലും സേവനം നല്‍കും. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് വര്‍മ്മയുടെ സേവനം താമസിയാതെ ഇന്ത്യയിലും യു.എ.ഇ യിലും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

English summary
Mustafa and Almana got permission for opening International legal center at Kochi Smart City
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X