കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടം സരിഗമ നാലാം വാര്‍ഷികം ആഘോഷിച്ചു

Google Oneindia Malayalam News

ദുബായ്: യു.എ.ഇ.അടിസ്ഥാനത്തില്‍ കലാസാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മുട്ടം സരിഗമ കലാവേദി യുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രകൃതിയാല്‍ അനുഗ്രഹീതമായ പ്രദേശമാണ് മുട്ടം അത് പോലെ തന്നെയാണ് കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും മാതൃകയാണ് ആ പ്രദേശത്തുക്കാരെന്നും, ദുബായിയുടെ ചരിത്രം പറയുമ്പോള്‍ മുട്ടത്തുകാരെ മാറ്റി നിര്‍ത്താന്‍ ആവില്ലെന്ന് ആഘോഷ പരിപാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് യു.എ.ഇ.എക്‌സ്‌ചേചേഞ്ച് ഇവന്റ്‌സ് ഹെഡ് വിനോദ് നമ്പ്യാര്‍ പറഞ്ഞു.

നമ്മുടെ പൂര്‍വ്വികരുടെ ജീവിത അനുഭവങ്ങള്‍ പടിക്കുവാന്‍ പുതു തലമുറ തയ്യാറാവണമെന്നും നാടിന്റെ നന്മകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. സി.പി.ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.

muttam

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുട്ടം സരിഗമ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ദുബായ് കോടതിയിലെ ഉദ്യോഗസ്ഥന്‍ ഡോ: വി.എ.ലത്തീഫ്, മലബാര്‍ കലാസാംസ്‌കാരിക വേദി പ്രസിഡണ്ട് അശറഫ് കര്‍ള, റേഡിയോ ഏഷ്യാ അവതാരിക ദില്‍മ എന്ന അംബിക പ്രജീഷ് എന്നിവര്‍ ഏറ്റുവാങ്ങി. അല്‍ഫലാ ഗ്രൂപ്പ് എം.ഡി.യൂസഫ്, സ്മാര്‍ട്ട് ഓപ്പ്റ്റിക്കല്‍ സ് ഗ്രൂപ്പ് എം.ഡി.പി.മൊയ്തീന്‍, ജാക്കി റഹ്മാന്‍, നാരായണന്‍ വിളയങ്കോട്, ബി.എ.നാസര്‍, ' ദീപ അനില്‍ ,സുബൈര്‍ വെള്ളിയോട്, പുന്നക്കന്‍ ബീരാന്‍ ഹാജി, വിജയന്‍ ഒറ്റപ്പാലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസാരിച്ചു.

സരിഗമ ജനറല്‍ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു. മുട്ടം സരിഗമ കലാകാരന്‍മാരുടെ വിവിധ പരിപാടികളും , ആദിത്യയ തേജസ് രാജന്റെ നൃത്തം സദസ്സിന് പുതിയ ഒരു അനുഭവമായിരുന്നു. ശ്രുതി പ്രദീപ്, സാനിപ്രദീപ് , ബിന്ദു വിജയന്‍ ,ജമാല്‍ മുട്ടം, മുനീര്‍ മുട്ടം, എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.

English summary
Muttom Sarigama Kalavedhi celebrated their 4th anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X