കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്ത് ക്രിയാത്മകമായി ഉപയോഗിക്കാന്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം; എംവി നികേഷ്‌ കുമാര്‍

Google Oneindia Malayalam News

ദുബായ്: പ്രവാസി മലയാളികളുടെ സമ്പത്ത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ പ്രവാസികള്‍ ശ്രദ്ധ ചെലുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ പറഞ്ഞു. ദുബായില്‍ സംസ്‌കാരികം തവനൂര്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി നികേഷ് കുമാര്‍. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും എം വി നികേഷ് കുമാര്‍ പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളം പോലുള്ള പല വികസന പദ്ധതികളിലും പ്രവാസി മലയാളികള്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും നികേഷ് കുമാര്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം ബി ഫൈസല്‍, ഗായകന്‍ അന്‍സാര്‍, പുറത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുധാകരന്‍, അഡ്വ. സുള്‍ഫീക്കര്‍ അലി, സംസ്‌കാരികം ജനറല്‍ സെക്രട്ടറി സി പി കുഞ്ഞു മുഹമ്മദ്, ടി ജമാലുദീന്‍ അക്ബര്‍ പാറമ്മല്‍, വിനോദ് കുമാര്‍, റഫീക്ക് കൊല്ലാറയില്‍, എന്നിവര്‍ പ്രസംഗിച്ചു.

2017-02-26-photo-000008471

വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കു പുരസ്‌കാരങ്ങളും നല്‍കി. ബിസിനസ് രംഗത്തെ മികവിന് മജീദ് ഗ്ലോബല്‍ വിംഗ്‌സ്, വിനോദ് കുമാര്‍ പുഞ്ചിയത്, കലാ രംഗത്തെ മികവിന് നാടക പ്രവര്‍ത്തകന്‍ ജാഫര്‍ കാലടി, വിദ്യാഭ്യാസ രംഗത്തെ മികവിന് അനുഷ അനിരുദ്ധന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

English summary
MV Nikeshkumar at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X