കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി യുഎഇയിലേക്ക്; ഇത് നാലാം സന്ദര്‍ശനം, ഒട്ടേറെ പരിപാടികള്‍

Google Oneindia Malayalam News

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫിലേക്ക്. അടുത്ത ജനുവരിയില്‍ അദ്ദേഹം യുഎഇ സന്ദര്‍ശിക്കും. 2022ലെ മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം യുഎഇയിലേക്കാണ്. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ മോദി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാലുനിലയിലുള്ള ഇന്ത്യയുടെ പവലിയന്‍ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. ഇന്ത്യയുടെ പരമ്പരാഗത രീതികളും സംസ്‌കാരവും തൊഴിലുകളുമെല്ലാം വിവരിക്കുന്ന പവലിയനാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു.

n

യുഎഇയിലെ പ്രമുഖരുമായി മോദി കൂടുക്കാഴ്ച നടത്തും. ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയായ ശേഷം മോദി യുഎഇയിലെത്താന്‍ പോകുന്നത്. 2015ലും 2018, 2019 എന്നീ വര്‍ഷങ്ങളിലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. അബുദാബിയില്‍ ഒരുങ്ങുന്ന വലിയ ക്ഷേത്രം മോദി സന്ദര്‍ശിച്ചേക്കും. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. 33 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. യുഎഇ ജനസംഖ്യയുടെ 30 ശതമാനം വരുമിത്.

നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...

Recommended Video

cmsvideo
ഒമിക്രോണിൽ നിശ്ചലമായി ലോകം..അതിർത്തികൾ അടക്കുന്നു ..വിമാനങ്ങൾ പറക്കില്ല.

English summary
Narendra Modi Will Visit UAE January 2022; Modi First Foreign Visit in Next Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X