കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ദേശീയ ദിനം; അഞ്ച് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍

സൗദി ദേശീയ ദിനം; അഞ്ച് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍

  • By Desk
Google Oneindia Malayalam News

റിയാദ്: എണ്‍പത്തിയേഴാമത് ദേശീയ ദിനാഘോഷം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നീളുന്ന വിവിധ പരിപാടികളാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. സൗദിയിലെ 17 നഗരങ്ങളിലായി 27 വ്യത്യസ്ത പരിപാടികള്‍ ഇതിന്റെ ഭാഗമായി അരങ്ങേറും. കൊടിതോരണങ്ങളും സൗദി പതാകകളും കൊണ്ട് നഗരവീഥികള്‍ അലങ്കരിക്കും. വീടുകളും കെട്ടിടങ്ങളും വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കും. ഇതിനുള്ള വ്യാപകമായ ഒരുക്കങ്ങളാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി നടത്തിയിരിക്കുന്നത്.

ജിദ്ദയില്‍ നിന്നാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. പിന്നീടുള്ള ദിവസങ്ങളില്‍ ദമ്മാം, റിയാദ്, ഹയ്ല്‍, അല്‍കൊബാര്‍, ജിസാന്‍, അബ്ഹ, ഉനൈസ, തബൂക്ക്, സകാക്ക, ജുബൈല്‍, യാമ്പു, ഹഫര്‍ അല്‍ ബദൈന്‍, ഹുഫൂഫ്, മദീന, നജ്‌റാന്‍ എന്നിവിടങ്ങളില്‍ വിവിധ ആഘോഷ പരിപാടികള്‍ നടക്കും.
വിഷന്‍ 2030 അടിസ്ഥാനമാക്കിയായിരിക്കും ആഘോഷ പരിപാടികള്‍ സംവിധാനിക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി അറിയിച്ചു.

saudi-arabia-flag-map-600-22-1506056966.jpg -Properties

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആഘോഷിക്കുവാനും ആസ്വദിക്കുവാനും ഉതകുന്ന വിധത്തില്‍ സ്‌പോര്‍ട്‌സ് പരിപാടികള്‍, സാംസ്‌ക്കാരിക പരിപാടികള്‍, വെടിക്കെട്ടുകള്‍, ലേസര്‍ ഷോകള്‍, ഗാനപരിപാടികള്‍ തുടങ്ങിയ നടക്കും. വിവിധ രംഗങ്ങളില്‍ സൗദി കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തും.

സൗദി അറേബ്യയുടെ ചരിത്രവും പാരമ്പര്യവും ചിത്രീകരിക്കുന്ന പ്രദര്‍ശനം 'നാഷനല്‍ എപ്പിക്' എന്ന പേരില്‍ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ഒരുക്കും. 'ഒരു രാഷ്ട്രത്തിന്റെ പുഞ്ചിരി' എന്ന പേരില്‍ മദീനയിലൊരുക്കുന്ന പരിപാടിയില്‍ നാടിന്റെ വികസന ചരിത്രവും ഭാവിയും വ്യക്തമാക്കുന്ന ചിത്രീകരണങ്ങള്‍ നടക്കും. ജിദ്ദ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗാനപരിപാടിയില്‍ മുഹമ്മദ് അബ്ദു, മാജിദ് അല്‍ മുഹന്തിസ്, അസീല്‍ അബൂബക്കല്‍, അബ്ദുല്‍ മജീദ് അബ്ദുല്ല, താല സലാമ തുടങ്ങി 11 സൗദി-അറബ് ഗായകര്‍ സദസ്സിനെ കോരിത്തരിപ്പിക്കും.

saudi-map-22-1506056976.jpg -Properties

ഇതിനു പുറമെ, കാര്‍ ഫെസ്റ്റിവല്‍, നാടന്‍ പ്രദര്‍ശനങ്ങള്‍, മേളകള്‍, ഫാഷന്‍ ഷോകള്‍, ഡാന്‍സിംഗ് ഫൗണ്ടനുകള്‍, പരേഡുകള്‍, ബലൂണ്‍ റൈഡുകള്‍, ജംഗ്ള്‍ ബുക്ക് പ്ലേ, ത്രീഡി ഷോ, എല്‍.ഇ.ഡി, എച്ച്.ഡി പ്രൊജക്ഷന്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ പരിപാടികളും അരങ്ങേറും. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന വിവിധ കലാ-കായിക മല്‍സരങ്ങളും സംഘടിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു.
English summary
national day celebrations across saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X