കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യമേഖലയില്‍ സൗദികള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ പ്രത്യേക ഏജന്‍സി

Google Oneindia Malayalam News

റിയാദ്: സൗദി പൗരന്‍മാര്‍ക്ക് സ്വകാര്യ മേഖലകളില്‍ തൊഴില്‍ നേടുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് സൗദി തൊഴില്‍-സാമൂഹ്യവികസന മന്ത്രാലയം പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കി. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ മാനേജ്‌മെന്റുകള്‍ വിമുഖത കാണിക്കുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

കുവൈത്തില്‍ പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി; ഏപ്രില്‍ 22 വരെ രാജ്യത്ത് തുടരാം
സ്വദേശി തൊഴിലന്വേഷകര്‍ ആവശ്യമായ മുന്‍പരിചയമോ പരിശീലനമോ ലഭിക്കാത്തവരാണെന്നതും ഇവര്‍ക്ക് കൂടുതല്‍ വേതനം നല്‍കേണ്ടിവരുന്നതുമാണ് ഇതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം തടസ്സങ്ങള്‍ നീക്കി സ്വകാര്യ മേഖലയിലെ സ്വദേശി പ്രാധിനിധ്യം വര്‍ധിപ്പിക്കുകയെന്നതാണ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സിയുടെ ദൗത്യം. ഓരോ മേഖലയിലെയും തൊഴിലുകള്‍ക്കാവശ്യമായ വൈദഗ്ധ്യം ഉണ്ടാക്കിയെക്കുന്നതിന് തൊഴിലന്വേഷകര്‍ക്ക് വിദഗ്ധ പരിശീലനം ഏജന്‍സി നല്‍കും. സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് മേഖലയിലെ തൊഴില്‍ സമയം കുറയ്ക്കാനുള്ള ചര്‍ച്ചകളും സൗദിയില്‍ നടന്നുവരുന്നുണ്ട്. രാജ്യത്തെ സ്വകാര്യഫാര്‍മസികള്‍ സ്വദേശി ജീവനക്കാരെ ജോലിക്കെടുക്കാന്‍ വിസമ്മതിക്കുന്നത് വലിയ പരാതികള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടവരുത്തിയിരുന്നു.

saudi

ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ഇറാഖിനെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാബിനറ്റ് പിന്തുണ നല്‍കി. ഇതിനായി 500 ദശലക്ഷം ഡോളര്‍ നല്‍കാനുള്ള സൗദിയുടെ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. ഇറാഖ് പുനരുദ്ധാരണത്തിനായി കുവൈത്തില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു സൗദി തുക വാഗ്ദാനം ചെയ്തത്. ഇറാഖിലുള്‍പ്പെടെ ഭീകരവാദത്തെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സഹകരണം ഉണ്ടാവണമെന്ന സമ്മേളനത്തിന്റെ ആവശ്യത്തെ യോഗം അഭിനന്ദിച്ചു.
English summary
nationalisation in saudi private sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X