കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: സ്‌കൂള്‍ വാഹനങ്ങളിലും സൗദിവല്‍ക്കരണം നടപ്പാക്കുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി, സ്‌കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം | Oneindia Malayalam

ജിദ്ദ: പ്രവാസികളുടെ കഞ്ഞിയില്‍ മണല്‍വാരിയിടുന്ന സൗദി ഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. സ്‌കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാനാണ് പുതിയ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന പുതിയ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ചുള്ള മന്ത്രാലയ ഉത്തരവ് ദമാം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴിലുകള്‍ നഷ്ടമാവും.

ഇതിനു പുറമെ, സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം സ്‌കൂള്‍ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ സൗദിയിലെ ഭൂരിപക്ഷം കുട്ടികളും ഔദ്യോഗിക സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പകരം സ്വകാര്യ സ്‌കൂള്‍ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവ് കൂടിയതാണ് എന്നതാണ് മിക്കവരെയും അംഗീകൃതമല്ലാത്ത സ്വകാര്യ ബസ്സുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

nationalisationofjob-

പതിനാറായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമാം ഇന്ത്യന്‍ സ്‌കൂളിലെ ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളിന്റെ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഔദ്യോഗിക സ്‌കൂള്‍ വാഹനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ ഉപയോഗിക്കാവൂ എന്ന നിയമം കര്‍ശനമാക്കിയാല്‍ അത് അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടാവില്ല. ഇതോടെ സ്‌കൂളുകളെ ആശ്രയിച്ച കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമാകും.

English summary
Saudi Arabia decided to nationalise jobs in school buses also from next academic year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X