കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി- ദുബായ് ഹൈവേ 2017ഓടെ, എമിറേറ്റ്‌സിന്റെ വികസനത്തില്‍ പങ്കുവഹിക്കുമെന്ന് മുസനാദ

ഷേഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വ്യാപിപ്പിച്ചാണ്പുതിയ ഹൈവേയുടെ നിര്‍മ്മാണം

  • By Sandra
Google Oneindia Malayalam News

അബുദാബി: അബുദാബി- ദുബായ് ഹൈവേ 2017ഓടെ പൂര്‍ത്തിയാവുമെന്ന് അബുദാബി ജനറല്‍ സര്‍വ്വീസസ് കമ്പനി മുസനാദ. അബുദാബിയെയും ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയ്ക്ക് 62 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മുസനാദ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നിര്‍മ്മാണ പദ്ധതി.

എമിറേറ്റ്‌സിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും സാമ്പത്തിക വികസനവും ലക്ഷ്യമിട്ടാണ് ഹൈവേ നിര്‍മ്മാണം ആരംഭിച്ചത്. ഷേഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വ്യാപിപ്പിച്ചാണ് സേയ് സുഹൈബില്‍ നിന്ന് അബുദാബി- ദുബായ് അതിര്‍ത്തി വരെയുള്ള പുതിയ ഹൈവേയുടെ നിര്‍മ്മാണം. കിസാഡ് ഖലീഫ സിറ്റിയിലെ അല്‍ മഹാ ഫോറസ്റ്റ് വഴി കടന്നുപോകുന്ന ഹൈവേ അബു മുറേഖിന, സയിദ് മിലിട്ടറി സിറ്റി, അല്‍ ഫലാഹ് ഏരിയ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

photo-2016

നാലുവരിപ്പാതയുള്ള ഹൈവേയിലൂടെ ഒരു മണിക്കൂറില്‍ 8,000ഓളം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും. 2014ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികളാണ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവുന്നത്. പുതിയ ഹൈവേ നിലവിലുള്ള ഇ11 അബുദാബി-ദുബായ് ഹൈവേയ്ക്ക് ബദല്‍ പാതയാകുമെന്നാണ് കരുതുന്നത്.

English summary
A new 62km highway connecting Abu Dhabi and Dubai is now 98 per cent complete and on track to be opened by the end of this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X