കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;കുപ്പിവെള്ളത്തിന് ഇക്യുഎം മുദ്ര നിര്‍ബന്ധം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ശുദ്ധമായ കുപ്പിവെള്ളം യുഎഇയില്‍ ലഭ്യമാക്കാന്‍ കര്‍ശന നടപട്കളുമായി ഭരണാധികാരികള്‍ രംഗത്ത്. എമിറേറ്റ്‌സ് ക്വാളിറ്റി മാര്‍ക്ക് (ഇ ക്യു എം) മുദ്രയോട് കൂടിയ കുടിവെളളം മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടുള്ളൂ എന്നാണ് ദുബായ് ജല-പരിസ്ഥിതി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഒക്ടോബര്‍ ഒന്നു മുതല്‍ ഇക്യുഎം മുദ്രയിലാത്ത കുപ്പിവെളളം എമിറേറ്റുകളില്‍ വിറ്റാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിസ്ഥിതി-ജവവിഭവ വകുപ്പ് മന്ത്രി ഡോ റാഷിദ് അഹമ്മദ് ബിന്‍ ഫഹദ്. ഏപ്രില്‍ 20 ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എമിറ്റേറ്റസ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ മെട്രോളജി അതോറിറ്റി (എസ്മ)യാണ് ഇക്യുഎം മുദ്രണം നല്‍കുന്നത്. മാനദണ്ഡങ്ങള്‍ പാലിയ്ക്കപ്പെടുന്ന കമ്പനികള്‍ക്ക് മാത്രമാണ് മുദ്രണം ലഭിയ്ക്കുന്നത്.

ഇറക്കുമതി ചെയ്യപ്പെടുന്ന കുപ്പിവെള്ളം ഉള്‍പ്പെടയുള്ളവയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് വേണ്ടി ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ആറ് മാസക്കാലം നീണ്ടും നില്‍ക്കുന്ന തീവ്ര പ്രയത്‌നം നടത്തുകായണ് എസ്മ. 154 ഓളം കന്പനികള്‍ പദ്ധതിയില്‍ അംഗങ്ങളായി. ഇതില്‍ 93 കമ്പനികളും പ്രാദേശിക കമ്പനികളാണ്.

14 കന്പനികളില്‍ എട്ടോളം കമ്പനികള്‍ ഇക്യുഎം അംഗീകാരത്തിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്്. ആറോളം കമ്പനികള്‍ക്കും അംഗീകാരം നല്‍കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലാണ്.

English summary
New bottled drinking water rules for UAE from October 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X