കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസാ സ്റ്റാമ്പിംഗിന് മാത്രമായ് ദുബായിൽ എമി​ഗ്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

വിസാ സ്റ്റാമ്പിംഗിന് മാത്രമായ് ദുബായിൽ എമി​ഗ്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു:

  • By Desk
Google Oneindia Malayalam News

ദുബായ് : അർജന്റ്- റസിഡന്റ് വിസാ സ്റ്റാമ്പിംഗിന് വേണ്ടി മാത്രമുള്ള ഓഫീസായി ദുബായിലെ ബിൻ സുഖാത്ത്‌ സെന്ററിലെ ജിഡിആർഎഫ്എ ഹാപ്പിനസ് സെന്റർ നിജപ്പെടുത്തിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. നിലവിൽ ഇവിടെ വകുപ്പിന്റെ വിവിധ വിസാ സേവനങ്ങൾ നൽകി വന്നിരുന്നു.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ​എംഎമ്മും സഖ്യത്തിലേക്ക്; ഇടതുപാര്‍ട്ടികളുമായും ചര്‍ച്ചകള്‍ സജീവംജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ​എംഎമ്മും സഖ്യത്തിലേക്ക്; ഇടതുപാര്‍ട്ടികളുമായും ചര്‍ച്ചകള്‍ സജീവം

എന്നാൽ അടിയന്തരമായി വിസാ സ്റ്റാമ്പ് ചെയ്യാനുള്ള ഉപഭോക്താക്കളുടെ വർധിച്ച എണ്ണം കണക്കിലെടുത്താണ്‌ ഈ ഓഫിസ് പാസ്പോർട്ടിൽ വിസ സ്റ്റാമ്പിംങ്ങിനു മാത്രമാക്കിയത്. ഈ ഓഫീസ് സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് വേഗത്തിലും, സൗകര്യപ്രദമായും, സന്തോഷകരമായ സേവനങ്ങൾ പ്രധാനം ചെയ്യാൻ കഴിയുമെന്ന് അധിക്യതർ അറിയിച്ചു. വിസ അപേക്ഷക്ക് ടൈപ്പ് ചെയ്യുമ്പോൾ അർജന്റ് കാറ്റഗറിയിൽ അപേക്ഷിച്ചവർക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക. മറ്റു ഇതര സേവനങ്ങൾക്കായി ഈ ഓഫീസിനെ ആശ്രയിക്കുന്നവർ വകുപ്പിന്റെ അടുത്തുള്ള സെന്ററിൽ നിന്നോ ജിഡിആർഎഫ്എ ദുബായിയുടെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നോ സേവനങ്ങൾ തോടാവുന്നതാണെന്ന് വകുപ്പ് അറിയിച്ചു.

visa-1568641670.

ജിഡിആർഎഫ്എ ദുബായിയുടെ വിസാ സേവനങ്ങളിൽ മിക്കതും ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാവുന്നവയാണ്. ഇത്തരത്തിൽ പാസ്‌പോർട്ടിൽ വിസാ പതിപ്പിക്കുന്നതും ഓഫീസ് സന്ദർശിക്കാതെ സേവനം ലഭ്യവാവുന്നതാണ്. ആമർ സെന്ററിൽ നിന്ന് റസിഡന്റ് വിസയ്ക്ക് ടൈപ്പ്‌ ചെയ്തതിന് ശേഷം സ്റ്റാമ്പിംഗിനായി സാജിൽ കെറിയർ ജീവനക്കാർ ഉപഭോക്താക്കൾക്ക് അരികിലെത്തി പാസ്സ്പോർറ്റ് കൈപ്പറ്റി വിസ അടിച്ചു തിരിച്ചോൽപ്പിക്കുന്ന നടപടിയാണ് ഇത്. നടപടിക്ക് നിശ്‌ചിത ദിവസത്തെ ഓഫീസ് പ്രവർത്തന സമയവും ആവിശ്യമുണ്ട്. എന്നാൽ എമർജൻസി ഘട്ടങ്ങളിൽ ഓഫീസിൽ നേരിട്ട് ചെന്ന് പാസ്സ്പോർട്ടിൽ വിസാ അടിക്കാനുള്ള സൗകര്യമാണ് ബിൻ സുഖാത്ത്‌ സെന്റർ പോലെയുള്ള ജിഡിആർഎഫ് എ ഹാപ്പിനസ് സെന്ററുകൾ മുഖേന ലഭ്യമാവുന്നത്. എമിഗ്രേഷൻ വിഭാഗത്തിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തുടർ നടപടിയുടെ ഓരോ സ്റ്റാറ്റസും ഉപഭോക്താകളുടെ മൊബൈൽ നമ്പറിലേക്ക് വകുപ്പ് എസ്എംഎസ്‌ വഴി അറിയിക്കുന്നതാണ്.

dubai-1568

അതിനാൽ തന്നെ അപേക്ഷയുടെ നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് ഉപഭോക്താക്കൾക്ക് കിത്യമായി അറിയാൻ സാധിക്കും.അത്തരം ഘട്ടങ്ങളിൽ തന്നെ വല്ല രേഖകളുടെ അപാവവും അതിന്റെ നടപടി ക്രമവും മൊബൈലേക്ക് സന്ദേശമായി എത്തും. റസിഡന്റ് വിസയുടെ കാലാവധി കഴിഞ്ഞത് മുതൽ ഒരു മാസം വരെ അതിന് പിഴ ഉണ്ടാകുന്നതല്ല. അതിന് ശേഷം വരുന്ന ഓരോ ദിവസത്തിനും 25 ദിർഹമാണ് പിഴ അടക്കേണ്ടത്. അത്തരത്തിലുള്ള പിഴ തുടർന്ന് വന്ന് 6 മാസം കഴിഞ്ഞാൽ പിഴയുടെ സംഖ്യ പാതിമടങ്‌ വർധിക്കുന്നതാണ്.എല്ലായ്പ്പോഴും താമസകാർ അവരുടെ വിസാ കാലാവധിയ്ക്ക് കത്തുനിൽക്കാതെ വിസാ സാധൂകരിക്കുന്ന രീതിയിൽ നടപടി ക്രമങ്ങൾ പൂർത്തികരിക്കേണ്ടതാണെന്ന് അധിക്യതർ അറിയിച്ചു

English summary
New emigration centre in Dubai for Visa stamping.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X