കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗിനിടെ മേക്കപ്പ് ചെയ്താല്‍ 1000 ദിര്‍ഹം പിഴ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഡ്രൈവിംഗിനിടെ മേക്കപ്പ് ചെയ്യുന്ന സുന്ദരിമാരുടേയും മുടി ചീകുന്ന സുന്ദരന്മരുടെയും ശ്രദ്ധയ്ക്ക്. ആയിരം ദിര്‍ഹം കൈയ്യില്‍ കരുതിയ ശേഷം ധൈര്യമായി മേക്കപ്പ് ചെയ്‌തോളൂ. യുഎഇ ട്രാഫിക് വകുപ്പ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം ഡ്രൈവിംഗിനിടെ മേക്കപ്പ് ചെയ്താല്‍ പിഴ ഈടാക്കും. ആയിരം ദിര്‍ഹമാണ് ഈടാക്കുക.

മേക്കപ്പ് ചെയ്യുന്ന സ്ത്രീകള്‍ക്ക് മാത്രമല്ല മുടി ചീകുന്നതും പിഴ ഈടാക്കുന്നതിന് ഇടയാക്കും. മുടി ചീകിയാലും ആയിരം രൂപയാണ് പിഴ. ഇതു മാത്രമല്ല അറബികള്‍ തങ്ങളുടെ തലപ്പാവ് ഡ്രൈവിംഗിനിടെ ധരിച്ചാലും പിഴ അടയ്‌ക്കേണ്ടി വരും. ട്രാഫിക് വകുപ്പ് മേധാവി കേണല്‍ സെയ്ഫ് അല്‍ മസ്‌റോയി ആണ് ഇക്കാര്യം പറഞ്ഞത്.

Makeup, Driving, Car

വാര്‍ത്ത സമ്മേളനത്തിലാണ് ദുബായ് പൊലീസും ട്രാഫിക് വിഭാഗവും പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതിനെപ്പറ്റി പറഞ്ഞത്. മാത്രമല്ല സിഗ്നലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നവരില്‍ നിന്നും 200 ദിര്‍ഹവും ഈടാക്കും

English summary
New fines: Make-up when driving – Dh1,000; Mobile at signal – Dh200
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X