കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമീറിന്റെ മൂത്തമകന് പ്രതിരോധം; കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരമേറ്റു

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: അമീറിന്റെ മൂത്ത മകന് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയും എണ്ണ, ധനകാര്യം എന്നീ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാരെ നിയമിച്ചും കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരമേറ്റു. പുതിയ 16 അംഗ മന്ത്രിസഭയിലെ അംഗങ്ങള്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുന്‍പാകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന കാബിനറ്റ് മന്ത്രിക്കെതിരേ മറ്റ് അംഗങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അധികാരമേറ്റ മന്ത്രിസഭ രാജിവയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്.

പാര്‍ലമെന്റ് ശീതകാല സമ്മേളനം: വാടക ഗര്‍ഭധാരണം, മുത്തലാഖ് എന്നിവയടക്കം 39 ബില്ലുകള്‍ പരിഗണനയ്ക്ക്
പുതിയ മന്ത്രിമാരും വകുപ്പുകളും: ഷെയ്ഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് (പ്രധാനമന്ത്രി), ഷെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധം), ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് (ഉപപ്രധാനമന്ത്രി, വിദേശം), ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് (ഉപ പ്രധാനമന്ത്രി, ആഭ്യന്തരം), അനസ് ഖാലിദ് അല്‍ സാലെ (ഉപപ്രധാനമന്ത്രി, മന്ത്രിസഭാകാര്യം), നായിഫ് അല്‍ ഹജ്റഫ് (ധനകാര്യം), ഹിന്ദ് സബീഹ് ബറാക് അല്‍ സബീഹ് (സാമൂഹികം-തൊഴില്‍, സാമ്പത്തിക കാര്യം), ഖാലിദ് നാസര്‍ അല്‍ റൗദാന്‍ (വാണിജ്യ-വ്യവസായം, യുവജനകാര്യം), മുഹമ്മദ് നാസര്‍ അല്‍ ജാബ്രി (വാര്‍ത്താവിതരണം), ഡോ. ബാസില്‍ ഹമൂദ് ഹമദ് അല്‍ സബാഹ് (ആരോഗ്യം), ബഖീത് ഷബീബ് അല്‍ റഷീദ് (എണ്ണ, ജലം-വൈദ്യുതി), ജിനാന്‍ മുഹ്‌സിന്‍ റമദാന്‍ (ഭവനം, സേവന വിഭാഗം), ഹാമിദ് മുഹമ്മദ് അല്‍ അസ്മി (വിദ്യാഭ്യാസം-ഉന്നത വിദ്യാഭ്യാസം), ഹുസാം അബ്ദുല്ല അല്‍ റൂമി (പൊതുമരാമത്ത്, മുനിസിപ്പല്‍ വകുപ്പ്), ആദില്‍ മുസൈഇദ് അല്‍ ഖറാഫി (പാര്‍ലമെന്ററികാര്യം), ഫഹദ് മുഹമ്മദ് അല്‍ അഫാസി (നീതിന്യായം-ഔഖാഫ്-മതകാര്യം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. പുതിയ മന്ത്രിമാര്‍ക്ക് അമീര്‍ ആശംസ നേര്‍ന്നു.

qataremir

രാജ്യത്തിനകത്തും പുറത്തും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ സാഹചര്യങ്ങളെ നേരിടാന്‍ വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് അമീര്‍ ആഹ്വാനം ചെയ്തു.

മുതിര്‍ന്ന കാബിനറ്റ് കാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല അല്‍ സബാഹിനെതിരേ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രിസഭ തന്നെ രാജിവെക്കേണ്ടിവന്നത്. മുതിര്‍ന്ന രാജകുടുംബമായ ഇദ്ദേഹത്തെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തര്‍ക്കങ്ങളെ ചൊല്ലി പാര്‍ലമെന്റും കാബിനറ്റും കുവൈത്തില്‍ ഇടയ്ക്കിടെ പിരിച്ചുവിടുക പതിവാണ്.

English summary
The Kuwaiti emir swore in a new government on Monday, handing control of the defence ministry to his eldest son and appointing new oil and finance ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X