കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റൈനില്‍ പുതിയ ലേബര്‍ അക്കമഡേഷന്‍ നിയമം വരുന്നു

Google Oneindia Malayalam News

മനാമ: ഒരു മുറിയില്‍ പരമാവധി എട്ടുപേര്‍ എന്ന പുതിയ നിബന്ധനയടക്കം സമഗ്രമായ നിര്‍ദേശങ്ങളോടെ പുതിയ ലേബര്‍ ക്യാമ്പ് നിയമം നടപ്പിലാക്കാനാണ് ബഹ്റൈന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിര്‍ദേശ പ്രകാരം 10 അടിയെങ്കിലും ഉയരമുള്ള മുറികള്‍ മാത്രമെ തൊഴിലാളികളെ താമസിപ്പിക്കാന്‍ ഉപയോഗിക്കാവൂ,

Bahrain, new Law

വ്യത്തിയും അപകട രഹിതവുമായ സാഹചര്യത്തിലുള്ളതായിരിക്കണം കെട്ടിടം, കൂടുതല്‍ പേരെ ഒരുമിച്ച് താമസിപ്പിക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അനുമതി തേടണം. ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ടെത്തി പരിശോധിച്ച് അനുമതി പത്രം നല്‍കിയാല്‍ മാത്രമെ അക്കമഡേഷന്‍ അനുവദിക്കുകയുള്ളു.

നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം പാര്‍ലമെന്റും ശൂറാ കൗണ്‍സിലും അംഗീകരിക്കുന്നതോടെ നിയമമായി മാറും. നിലവിലുള്ള താമസ കേന്ദ്രങ്ങള്‍ പുതുക്കി പണിയാനുള്ള സാവകാശം കെട്ടിട ഉടമകള്‍ക്ക് ലഭിക്കും. ഇതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസ സ്ഥലത്തെ കുറിച്ചുള്ള പരാതികള്‍ ഒരു പരിധി വരെ കുറയും

English summary
Bahrain's new rules state any property used for labour accommodation would have to provide 40 sq ft of space for each tenant and house no more than eight people in a single room, which should be at least 10 ft in height, said a report in the Gulf Daily News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X