കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീപീഡനത്തിന് കടുത്ത ശിക്ഷയുമായി സൗദി ഭരണകൂടം; അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം പിഴയും

Google Oneindia Malayalam News

Recommended Video

cmsvideo
സ്ത്രീപീഡനത്തിന് കടുത്ത ശിക്ഷയുമായി സൗദി | Oneindia Malayalam

റിയാദ്: ലൈംഗീക പീഡനം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമവുമായി സൗദി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. നേരത്തെ സഉദി ഉന്നത സഭയായ ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി പാസാക്കിയിരുന്നു.

saudirajav


ശൂറ കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പീഡന വിരുദ്ധ നിയമത്തിന് അംീകാരം നല്‍കിയത്. പുതിയ നിയമ പ്രകാരം കുറ്റാരോപിതര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 300,000 റിയാല്‍ പിഴയും ലഭിക്കും. രാജ്യത്തെ നിയമനിര്‍മാണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ലൈംഗിക പഡന വിരുദ്ധ നിയമമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ലത്തീഫ അല്‍ ശാലന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇക്കാര്യത്തിലുണ്ടായിരുന്ന നിയമപരമായ ശൂന്യത നികത്തുന്നതും കുറ്റകൃത്യം തടയുന്നതിന് സഹായകമാവുന്നതുമാണ് രാജാവ് ഒപ്പുവച്ച പുതിയ നിയമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വ്യക്തിയുടെ സ്വകാര്യത, അന്തസ്സ്, വ്യക്തി സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനായി പീഡനക്കേസുകളിലെ ഇരകളെ കുറ്റവിമുക്തരാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ശൂറ കൗണ്‍സില്‍ വ്യക്തമാക്കി.

അതിനിടെ, അന്യപുരുഷന്മാര്‍ തമ്മില്‍ പരസ്പരം കൈമാറുന്ന ഹൃദയ ചുംബനവും കിസ്സിങ് മെസേജ് ചിഹ്നങ്ങളുമെല്ലാം പുതിയ നിയമത്തിന് കീഴില്‍ വരുമെന്നാണ് സൂചന. സ്ത്രീയും പുരുഷനും തമ്മില്‍ നിയമപരമായ ബന്ധമില്ലെങ്കില്‍ ഇത്തരം സന്ദേശങ്ങള്‍ അയച്ചാല്‍ പീഡന വിരുദ്ധ നിയമപ്രകാരം പിടിക്കപ്പെടുകയാവും ഫലം.

English summary
new law against sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X