കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിതാഖത്തില്‍ ഇളവു വരുത്തുന്നു!!!

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രയോജനമാവുന്ന പുതിയ നിതാഖത്ത് വ്യവസ്ഥ താമസിയാതെ സൗദിയില്‍ നിലവില്‍ വരാന്‍ സാധ്യത. പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചതിനു ശേഷമായിരിക്കും നിയമം പ്രാബല്യത്തില്‍ വരുത്തുക. ഉത്തരവിന്റെ കരടു രേഖ പൊതുജനാഭിപ്രായത്തിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദേശികളായ ഡോക്ടര്‍മാരേയും, നഴ്‌സുമാരേയും, ഫാര്‍മസിസ്റ്റുകളേയും നിതാഖത്ത് വ്യവസ്ഥയില്‍ ഒരാള്‍ക്കു പകരം പകുതിയായി കണക്കാക്കി കൊണ്ടുള്ള ഭേദഗതിയാണ് സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. നിയമം പ്രാഭല്യത്തില്‍ വരുമ്പോള്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്ക് നിര്‍ത്തുന്ന സ്വദേശികളായ ഡോക്ടര്‍മാരേയും, നഴ്‌സുമാരേയും, ഫാര്‍മസിസ്റ്റുകളേയും രണ്ടായി കണക്കാക്കും.

saudia-arabia

ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ സ്വദേശികളെ ജോലിക്ക് നിര്‍ത്തുന്ന സ്വകാര്യ കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സമാനമായ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, വടക്കന്‍ അമേരിക്ക, അയര്‍ലന്റ്, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വമുള്ള വിദേശികളായ ഇംഗ്ലീഷ് ഭാഷാ അധ്യാപകരെയും നിതാകത്ത് വ്യവസ്ഥയില്‍ പകുതിയായി പരിഗണിക്കാനും മന്ത്രാലയം തീരുമാനിച്ചു.

സ്വദേശികളെ ഉന്നത പഠനത്തിന് പ്രേരിപ്പിക്കാനും യോഗ്യതയുള്ള സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപലങ്ങളില്‍ കൂടുതല്‍ പരിഗണന ലഭിക്കാനുമാണ് പുതിയ ഭേദഗതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

English summary
New rule on Nitaqat calculation for Saudi workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X