കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി-ഫുജൈറ അതിവേഗ പാത വരുന്നു

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: അബുദാബി-ഫുജൈറ അതിവേഗ പാത നിര്‍മ്മിയ്ക്കുന്നത് പരിഗണനയിലെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍. നവംബര്‍ 18 തിങ്കളാഴ്ചയാണ് പുതയ പാതയുടെ കാര്യം പരിഗണനിയിലുണ്ടെന്ന കാര്യം അധികൃതര്‍ പറഞ്ഞത്. 200 കിലോമീറ്റര്‍ വേഗതയിലുള്ള വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്ന് പോവുക.

സ്വകാര്യ മേഖലയുടെ പിന്തുണയോടെയാകും പദ്ധതി നടപ്പിലാക്കുക. അമിത വേഗത മാത്രമല്ല അപകട നിരക്കുകള്‍ കൂടാന്‍ കാരണമെന്നും മറ്റ് പല കാരണങ്ങളും അപകട നിരക്ക് കൂട്ടുന്നതിന് പിന്നിലുണ്ടെന്നും സെയ്ഫ് അല്‍ സഫീന്‍ പറഞ്ഞു.

ഓരോ വശത്തേയ്ക്കും നാലുവരിയുള്ള പാതകളായിട്ടാണ് പാതയുടെ നിര്‍മ്മാണം. അതിവേഗ വാഹനങ്ങള്‍ മാത്രമേ പാതയിലൂടെ സഞ്ചരിയ്ക്കാന്‍ അനുവദിയ്ക്കുകയുള്ളൂ.

ഓരേ പാതയില്‍ രണ്ട് വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിയ്ക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നെതന്നും ഒരേ വേഗതയിലാകുമ്പോള്‍ അപകടം കുറയുമെന്നുമാണ് അധികൃതര്‍ പറയുന്നത്. വൈറ്റ് ട്രാഫിക് പോയിന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. 12 വൈറ്റ് പോയിന്റ് നേടുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മാനം നല്‍കുന്നതാണ് പദ്ധതി.

English summary
Only high speed vehicles will be allowed to drive on the highway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X