കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാരന്റെ തൂലികയിൽ വർഗ്ഗീയവാദികളുടെ സെൻസറിങ് അനുവദിയ്ക്കരുതെന്ന് നവയുഗം സാംസ്കാരിക വേദി

  • By Desk
Google Oneindia Malayalam News

അൽകോബാർ: കേരളസമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിയ്ക്കുന്ന വർഗ്ഗീയശക്തികൾ എഴുത്തുകാരുടെ തൂലികയെപ്പോലും നിയന്ത്രിയ്ക്കാൻ ശ്രമിയ്ക്കുന്ന തലത്തിലേയ്ക്ക് വളർന്നു വരുന്നത് ആശങ്ക പടർത്തുന്നതായി നവയുഗം സാംസ്ക്കാരികവേദി റാക്ക ഏരിയ യൂണിറ്റ് രൂപീകരണ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയവാദികളുടെ തിട്ടൂരങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവർ ജീവിയ്ക്കണമെന്ന അവസ്ഥ കേരളത്തിൽ ഒരിയ്ക്കലും അനുവദിയ്ക്കരുതെന്ന് കൺവെൻഷൻ കേരളസർക്കാരിനോട് ആവശ്യപ്പെട്ടു.

fawasali-1

രാജേഷ് ചടയമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ റാക്ക ഏരിയ യൂണിറ്റ് രൂപീകരണ കൺവെൻഷൻ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി ഉത്‌ഘാടനം ചെയ്തു. കോബാർ മേഖലകമ്മിറ്റിയംഗം സജീവ് പങ്കെടുത്തു. പുതിയതായി രൂപീകരിയ്ക്കപ്പെട്ട റാക്ക ഏരിയ യൂണിറ്റിന്റെ ഭാരവാഹികളെ കൺവെൻഷൻ തെരെഞ്ഞെടുത്തു. സാബു എ മോറിസ് (പ്രസിഡന്റ്), സംഗീത് സേതു മാധവന്‍ (വൈസ് പ്രസിഡന്റ്), ഫവാസ് അലി (സെക്രട്ടറി), അംജദ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് യൂണിറ്റ് ഭാരവാഹികൾ.

sabumoris
English summary
News about sensoring and writing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X