കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷര നഗരിയിലേക്ക് ഒഴുക്ക് വർദ്ധിക്കുന്നു: വിറ്റഴിക്കപ്പെടുന്നത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ

  • By Desk
Google Oneindia Malayalam News

ഷാർജ: മുപ്പത്തിയേഴാമത് രാജ്യാന്തര പുസ്തക മേളയിൽ ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്. ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന മേളയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവരെ പുസ്തക പ്രേമികൾ എത്തുന്നുണ്ട്. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി ശനി ദിവസങ്ങളിൽ സന്ദർശകരുടെ ഒഴുക്ക് നിയന്ത്രണാധീതമായിരുന്നു. മലയാളത്തിലടക്കം ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രകാശനവും അക്ഷര നഗരിയിലെ വിവിധ വേദികളിലായി അരങ്ങേറി.

<strong>സര്‍ക്കാര്‍ പദ്ധതികള്‍ പൊളിച്ചത് പോലീസുകാര്‍ തന്നെ!!; ഉദ്യോഗസ്ഥന്റെ സംഭാഷണം പുറത്ത്‌</strong>സര്‍ക്കാര്‍ പദ്ധതികള്‍ പൊളിച്ചത് പോലീസുകാര്‍ തന്നെ!!; ഉദ്യോഗസ്ഥന്റെ സംഭാഷണം പുറത്ത്‌

sharjahbookfest11-

വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരുമായി നേരിട്ടുള്ള സംവാദം, മുഖാമുഖം, സെമിനാറുകൾ തുടങ്ങി സംഘാടകർ ഒരുക്കിയ മിക്ക പരിപാടികളിലും സന്ദർശകരുടെ സാന്നിധ്യം ഏറെ ശ്രദ്ദേയമായി. ഇന്ത്യൻ പ്രസാധകരുടെ പുസ്തകങ്ങൾ കൂടതലായി ലഭിക്കുന്ന ഹാൾ നമ്പർ ഏഴിലും പരിസരത്തും പലപ്പോഴും പുസ്തകം വാങ്ങാനുള്ളവരുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു. യുഎഇ യിലെ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രമുഖരായ സാഹിത്യകാരുമായി നേരിട്ട് സംസാരിക്കുവാനുള്ള സൗകര്യവും സംഘാടകർ മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.

sharjahbookfest-

നടൻ പ്രകാശ് രാജ്, സംവിധായികയും നടിയുമായ നന്ദിതാദാസ്, ഡിഎംകെ നേതാവും എഴുത്തുകാരിയുമായ കനിമൊഴി, സാഹിത്യകാരൻ യുഎ ഖാദർ, മന്ത്രി കെടി ജലീൽ, നടനും സംവിധായകനും, എഴുത്തുകാരനുമായ ജോയ് മാത്യു, എംകെ മുനീർ, എംഎ ബേബി, ബിനോയ് വിശ്വം, മാധ്യമ പ്രവർത്തകരായ ജോൺ ബ്രിട്ടാസ്, കമാൽ വരദൂർ തുടങ്ങി നിരവധി പ്രമുഖരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായ് അക്ഷര നഗരിയിലെ വിവിധ വേദികളിലെ നിറസാന്നിധ്യമായത്. പ്രമുഖ മാധ്യമ പ്രവർത്തകൻ അന്തരിച്ച വിഎം സതീഷിനെ കുറിച്ചുള്ള പുസ്തകമായ വിഎം സതീഷ് എഡിറ്റ് ചെയ്യാത്ത പുസ്തകം അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രകാശനം നടന്നത്.

English summary
news about sharja international book festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X