കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖാത്ത് : സൗദിയില്‍ നിര്‍മ്മാണ മേഖലയില്‍ നിന്നും 1,30,000 കരാറുകാര്‍ പിന്‍വാങ്ങി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം കൈക്കൊണ്ട നടപടികളുടെ ഭാഗമായി 1,30,000 കരാറുകാര്‍ തൊഴില്‍ മേഖലയില്‍ നിന്നും പിന്‍ വാങ്ങിയതായി ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മേഖല യോഗം വിലയിരുത്തി.

തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങള്‍ മൂലം ബാങ്കുകള്‍ കരാറുകാര്‍ക്ക് നല്‍കിയിരുന്ന സാന്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കുന്നതിലേക്ക് നയിച്ചുവെന്നും ഇതു കരാര്‍ മേഖലയ്ക്ക് വലിയ തിരിച്ചടിയായെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സിലെ കോണ്ട്രാക്‌റ്റേഴ്‌സ് കമ്മറ്റി ചെയര്‍മാന്‍ മുഅമ്മര്‍ അല്‍ അതാവി പറഞ്ഞു.

Saudi Nitaqat

സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ വന്‍ കിട കരാറുകാരും നിര്‍മ്മാണ മേഖലയില്‍ നിന്നും പിന്തിരിഞ്ഞ് മറ്റു മേഖലകളിലേക്ക് ചേക്കേറിയേക്കുമെന്നും പലരും പാപ്പരായേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കരാറുകാര്‍ക്ക് മാത്രമായി ഒരു പ്രത്യേക കമ്മീഷന്‍ രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഫായിസ് അല്‍ ഹര്‍ബിയും ഊന്നിപ്പറഞ്ഞു.

English summary
Nitaqat: 1,30,000 contractors stopped their works in construction sector at Riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X