കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് രക്ഷയില്ല, രാജ്യം വിടേണ്ടിവരും!!!

  • By Sandra
Google Oneindia Malayalam News

റിയാദ്: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരെ രണ്ടുപേരായി കണക്കാക്കുമെന്ന് സൗദി അറേബ്യ. സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദേശത്തിന്റെ ഭാഗമാണിത്. അറബി ദിനപത്രമായ അല്‍ മദീനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിക്ഷേപകര്‍, പ്രെഫസര്‍മാര്‍, മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് 60 പിന്നിട്ടാല്‍ രണ്ട് ഉദ്യോഗസ്ഥരായി കണക്കാക്കുന്നത്. ഫാര്‍മസിസ്റ്റുകള്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കപ്പെടില്ല. തവാഫൗഖ്, നിതാഖാത് പ്ലസ് എന്നിങ്ങനെ പേരിട്ടിട്ടുള്ള സൗദിയുടെ നിതാഖാതിന്റെ ഭാഗമായാണ് ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

nitaqat


പ്രവാസി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സൗദി ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡം 2016 ഡിസംബര്‍ 11 മുതലാണ് പ്രാബല്യത്തില്‍ വരിക. രാജ്യത്തെ പൗരന്മാര്‍ക്കിടയിലുള്ള തൊഴില്ലായ്മ പരിഹരിക്കുന്നതിനും കൂടി വേണ്ടിയാണ് സൗദി ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

English summary
60-year-old expats to be counted as two employees. Saudi adopts new regulations to regulate expat workers in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X