കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്ത്: തിയ്യതി ഇനിയും നീട്ടുമോ?

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയിലെ നിതാഖത്ത് ഇളവ് കാലാവധി ഞായറാഴ്ച അവസാനിക്കും. തിങ്കളാഴ്ച മുതല്‍ തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷാവിഭാഗവും സംയുക്തമായ പരിശോധന ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. അതേ സമയം, രണ്ടിലേറെ തവണയായി ഏഴു മാസത്തോളം നീട്ടിയ സമയപരിധി വീണ്ടും നീട്ടിതരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

അനധികൃതമായി രാജ്യത്ത് തങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ രേഖകള്‍ കരസ്ഥമാക്കുന്നതിനുള്ള സമയപരിധിയാണ് നിജപ്പെടുത്തിയിട്ടുള്ളത്. നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാവര്‍ക്കും ഈ കാലയളവില്‍ ശിക്ഷാ നടപടികള്‍ കൂടാതെ നാട്ടിലേക്ക് പോകാന്‍ സാധിക്കും. പല തവണ സമയപരിധി നീട്ടികിട്ടിയിട്ടും നാട്ടിലേക്ക് മടങ്ങാതെ തങ്ങുന്ന പതിനായിരകണക്കിനു മലയാളികള്‍ ഇപ്പോഴുമുണ്ടെന്നാണ് കരുതുന്നത്.

Nitaqat

തുടക്കത്തില്‍ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തില്ല. തൊഴില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് നടക്കുക. സമയപരിധി വീണ്ടും നീട്ടുമെന്ന രീതിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സമയപരിധി നീട്ടണമെന്ന് സൗദി സര്‍ക്കാറിനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

English summary
The expatriate community from Kerala has responded poorly to the deadline for enforcing Nitaqatlaw in Kingdom of Saudi Arabia (KSA) which expires on November 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X