കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്:മടങ്ങിയത് 1.34 ലക്ഷം ഇന്ത്യക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ സ്വദേശി വത്സകരണത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ യാത്രാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നിതാഖതിന് ഇളവ് പ്രഖ്യാപിച്ച സമയത്ത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും വിമാനടിക്കറ്റ് നല്‍കുക. നാടുകടത്തല്‍ കേന്ദ്രമായ തഹ്‌റീലില്‍ വിരലടയാളം നല്‍കി എക്‌സിറ്റ് പാസ് നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സൗദിയില്‍ നിന്ന് 1.34 ലക്ഷം ഇന്ത്യക്കാരാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്.

Nitaqat

നിതാഖതില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി റിയാദ് , ജിദ്ദ, ദമ്മാം എന്നീ സ്ഥലങ്ങളില്‍ നോര്‍ക്ക വകുപ്പ് പ്രാദേശിക ഉപദേശക സമിതികള്‍ രൂപീകരിച്ചിച്ചിട്ടുണ്ട്. ഈ സമിതികള്‍ വഴിയാണ് യാത്രാ ഇളവുകള്‍ക്കായി അപേക്ഷിക്കേണ്ടത്. 2013 ഏപ്രില്‍ 1 നും നവംബര്‍ 3 നും ഇടയില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യായലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുകയുള്ളൂ. സമിതി ശുപാര്‍ശ ചെയ്താലും അര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ ചുമതല നോര്‍ക്ക വകുപ്പിനായിരിക്കും. കാര്യ നിര്‍വ്വഹണത്തിനായ നോര്‍ക്ക റൂട്ട്‌സ് സിഇഒ പി സുധീപിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൃത്യമായ വരുമാനം ഉണ്ടായിരുന്ന ഒരു ലക്ഷത്തിലധികം പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നു എന്ന സാഹചര്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. സൗദയില്‍ കുടുങ്ങിയിട്ടുളഅളവര്‍ക്ക് എല്ലാതരത്തിലും ഉള്ള സഹായങ്ങള്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Kerala state government decided to give free air tickets to the nitaqat affected malayalees in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X