കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്:പരിശോധനകള്‍ തുടരന്നു

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിതാഖതിന് പ്രഖ്യാപിച്ച ഇളവിന്റെ സമയ പരിധി അവസാനിച്ചതോടെ കര്‍ശന പരിശോധനകള്‍ തുടങ്ങി. നിയമം ലംഘിച്ചും സൗദിയില്‍ തുടരുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തും. ഇതിനിടെ ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ 300 പേര്‍ പിടിയില്‍ ആയിട്ടുണ്ട്. 2013 നവംബര്‍ 3 നാണ് പരിശോധനകള്‍ ശക്തമാക്കിയത്.

സ്വദേശി വത്കരണത്തിന്റെ ഭാഗമായി നിതാഖത് പ്രഖ്യാപിച്ച് നാളുകള്‍ ഏറെയായിരുന്നു. കമ്പനികളുടെ പദവി ശരിയാക്കാന്‍ നിരവധി തവണ സൗദി ഭരണ കൂടം സമയം അനുവദിച്ചതും ആയിരുന്നു. ഇനിയും അംഗീകാരം ലഭിക്കാത്ത പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ സൗദിയില്‍ ഉണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും ആണ് സൗദിയില്‍ എറ്റവും അധികം തൊഴിലാളികള്‍ ഉള്ളത്.

Nitaqat

കുറേ അധികം പേര്‍ക്ക് എമര്‍ജന്‍സ് എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഇപ്പോഴും സൗദിയില്‍ തന്നെ തുടരുകയാണെന്നാണ് വിവരം. മലയാളികളായ മൂവായിരത്തോളം പേര്‍ ഉണ്ടെന്നാണ് കേരള സര്‍ക്കാര്‍ ഹെല്‍പ് ഡസ്‌ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇവരുടെ മടക്കയാത്ര ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിച്ചേക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എമര്‍ജന്‍സി എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവരും, ഇതുവരേയും അപേക്ഷിക്കാത്തവരും ആയി ആയിരക്കണക്കിന് പേര്‍ ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിതാഖതിന്റെ ഇലവ് കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയതോടെ ഇവരുടെയല്ലാം കാര്യം പ്രതിസന്ധിയിലാണ്. പിടിക്കപ്പെട്ടാല്‍ പിന്നെ ഇവര്‍ക്ക് ഒരിക്കലും സൗദിയിലേക്ക് തിരിച്ച് ചെല്ലാന്‍ കഴിയില്ല.

പൊതു സ്ഥലങ്ങളിലും തൊഴില്‍ കേന്ദ്രങ്ങളിലും അധികൃതര്‍ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടങ്ങിയിട്ടില്ല. രേഖകള്‍ ശരിയാകാത്ത, എമര്‍ജന്‍സി എക്സിറ്റ് ലഭിക്കാത്ത പലരും ഇപ്പോള്‍ ഒഴിവില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Even as Saudi Arabia government's Nitaqat deadline ended on Sunday, around 3000 illegal expatriates from Kerala are still stranded in the gulf country, according to the Kerala government help desk in Saudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X