• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സിഎച്ച് മുഹമ്മദ് കോയ രാഷ്ട്ര സേവാ പുരസ്‌കാരം എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക്: പിന്നില്‍ കെ​എംസിസി

  • By desk

ദുബായ്: മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ 'സി.എച്ച്. രാഷ്ട്ര സേവാ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് നല്‍കുമെന്ന് ജൂറി ചെയര്‍മാന്‍ ഡോ: പി.എ. ഇബ്രാഹിം ഹാജി, യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മികച്ച പാര്‍ലമെന്റേറിയന്‍, മതേതര-ലിബറല്‍-സാമൂഹ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന പൊതുപ്രവര്‍ത്തകര്‍, ജീവകാരുണ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച സേവനങ്ങളര്‍പ്പിക്കുന്ന വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് എല്ലാ വര്‍ഷവും സി.എച്ചിന്റെ പേരില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം.സി. വടകര, വിദ്യാഭ്യാസ പ്രവര്‍ത്തകനും റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ: അന്‍വര്‍ അമീന്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരാണ് ഡോ: പി.എ. ഇബ്രാഹിം ഹാജി ചെയര്‍മാനായ ജൂറിയിലെ അംഗങ്ങള്‍.

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ വിവിധ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രസംഗങ്ങളും നിയമ ഭേദഗതി ബില്ലുകളും അവതരിപ്പിച്ച് പ്രശംസ നേടിയ എം.പി.യാണ്. വര്‍ഗീയ - ഫാസിസ്റ്റ് ഭീകരതക്കെതിരെ ജന മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ അദ്ദേഹത്തിന്റെ ലോക്‌സഭാ പ്രസംഗങ്ങള്‍ മതേതര ജനാധിപത്യ രാഷ്ട്ര സങ്കല്‍പ്പത്തോടുള്ള പ്രതിബദ്ധതയുടെ ആഴം വെളിവാക്കുന്നതാണ്. രാജ്യത്തിന്റെ സമ്പത്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ലോക്‌സഭാംഗം കൂടിയാണ് എന്‍.കെ. പ്രേമചന്ദ്രന്്് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ച ജൂറി വിലയിരുത്തി.

എം.എല്‍.എ, എം.പി, നിയമസഭാ സ്പീക്കര്‍, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ മാതൃകാ പ്രവര്‍ത്തനം നടത്തി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സി.എച്ച്. മുഹമ്മദ് കോയയുടെ മുപ്പത്തിയാറാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് സപ്തംബര്‍ 28 ന് ദുബായ് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ വെച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ. മുനീര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് അവാര്‍ഡ് സമ്മാനിക്കും.

എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.എ. റസാഖ് മാസ്റ്റര്‍ തുടങ്ങി പ്രമുഖ നേതാക്കളും വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നതിന് കോഴിക്കോട് ജില്ലാ കെ.എം.സി.സി. പ്രവര്‍ത്തകരില്‍ നിന്ന് ഒരു ദിവസത്തെ വേതനം വഴി സമാഹരിച്ച 25 ലക്ഷം രൂപ ചടങ്ങില്‍ കൈമാറുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സി.എച്ച്. സെന്ററിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള വിഭവ സമാഹരണത്തിലും ജില്ലാ കമ്മിറ്റി പങ്കാളിയാവുന്നുണ്ട്. ജില്ലാ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി മൂസ കൊയമ്പ്രം, ട്രഷറര്‍ നജീബ് തച്ചംപൊയില്‍, അഡ്വ: സാജിദ് അബൂബക്കര്‍, നാസര്‍ മുല്ലക്കല്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, തെക്കയില്‍ മുഹമ്മദ്, ഉമ്മര്‍ കോയ നടുവണ്ണൂര്‍, കെ.പി. മൂസ്സ, ഇസ്മായില്‍ ചെരുപ്പേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
NK premachandran won ch muhammed koya rashtra seva award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more