കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40000 രൂപ കൈവശമില്ല; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍, പുതിയ നിയമം അറിഞ്ഞില്ല

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ പുതിയ വിസാ നിയമത്തെ കുറിച്ച് അറിയാതെ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുയാബ് വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. ബുധനാഴ്ച രാത്രി ദുബായിലെത്തിയ ഇവര്‍ രാത്രി മുഴുവന്‍ അവിടെ കഴിയേണ്ടി വന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് എത്തിയ മലയാളികളാണ് കുടുങ്ങിയത്. കൂടാതെ വിവിധ സംസ്ഥാനക്കാരും പാകിസ്താനികള്‍ ഉള്‍പ്പടെയുള്ള വിവിധ രാജ്യക്കാരും കുടുങ്ങിയിട്ടുണ്ട്. യുഎഇയിലെ പുതിയ ചട്ടങ്ങള്‍ പ്രവാസികള്‍ നിര്‍ബന്ധമായും അറിയേണ്ടതാണ്...

നിയമങ്ങള്‍ മാറി

നിയമങ്ങള്‍ മാറി

യുഎഇയിലെ യാത്രാ നിയമങ്ങള്‍ മാറിയത് അറിയാതെ വന്നവരാണ് പെട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച വൈകീട്ട് പുറപ്പെട്ട വിമാനത്തിലുള്ളവും ഇതില്‍പ്പെടും. സന്ദര്‍ശക-ടൂറിസ്റ്റ് വിസയിലെത്തുന്നവ 2000 ദിര്‍ഹം അതായത് ഏകദേശം 40000ത്തോളം രൂപ കൈവശം കരുതണമെന്നാണ് പുതിയ നിയമം.

ഇക്കാര്യം അറിയണം

ഇക്കാര്യം അറിയണം

ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ, ബന്ധുക്കളുണ്ടെങ്കില്‍ അവരുടെ താമസ വിവരങ്ങള്‍ എന്നിവയ്ക്ക് പുറമെ 2000 ദിര്‍ഹവും കൈയ്യില്‍ കരുതണം. റിട്ടേണ്‍ ടിക്കറ്റ് ബുക്കിങും ആവശ്യമാണ്. വൈകീട്ട് വിമാനത്താവളത്തിലെത്തിയവരോട് ജീവനക്കാര്‍ ഇക്കാര്യം ചോദിച്ചപ്പോഴാണ് അവര്‍ അറിയുന്നത്. പുതിയ നിയമമാണെന്നും അധികൃതര്‍ അറിയിച്ചു.

കോണ്‍സുലേറ്റ് ഇടപെടും

കോണ്‍സുലേറ്റ് ഇടപെടും

ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയം അറിഞ്ഞിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്ന് ദുബായ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 14 ഇന്ത്യക്കാരെ ദുബായിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു. ബാക്കിയുള്ളവരെയാണ് തടഞ്ഞതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജോലി തേടിയെത്തിയവര്‍

ജോലി തേടിയെത്തിയവര്‍

മലയാളികള്‍ ഉള്‍പ്പെടെയുള്ള മിക്കവരും ജോലി തേടി എത്തിയവരാണ്. ചിലര്‍ വര്‍ഷങ്ങളോളം ദുബായിലുണ്ടായിരുന്നു. വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയി വീണ്ടും തിരിച്ചുവരവെയാണ് ഇവര്‍ പെട്ടത്. കണ്ണൂരില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ മലയാളികളാണ് നിയമം അറിയാത്ത കാരണത്താല്‍ കുടുങ്ങിയത്.

 ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ടു

ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ടു

ട്രാവല്‍ ഏജന്‍സിയെ യാത്രാക്കാര്‍ ബന്ധപ്പെട്ടു. അവരും പുതിയ നിയമത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് പ്രതികരിച്ചത്. ബുധനാഴ്ച വൈകീട്ട് വിമാനം പുറപ്പെട്ട ശേഷമാണ് പുതിയ നിയമത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ വിശദീകരിക്കുന്നു. മിക്കവരുടെയും കൈയ്യില്‍ ഭക്ഷണത്തിന് മാത്രം കരുതിയ സംഖ്യയാണ് ഉള്ളത്.

300 പാകിസ്താന്‍കാരും

300 പാകിസ്താന്‍കാരും

ട്രാവല്‍ ഏജന്‍സിയുടെ ദുബായിലെ ജീവനക്കാര്‍ ബന്ധപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ കോണ്‍സുലേറ്റും ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പലരുടെയും കൈവശം കാശില്ല. ഹോട്ടല്‍ റിസര്‍വേഷന്‍, റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ് എന്നിവ സന്ദര്‍ശക-ടൂറിസ്റ്റ് വിസയിലത്തുന്നവര്‍ക്ക് നിര്‍ബന്ധമാണ്. 300 പാകിസ്താന്‍കാരും കുടുങ്ങിയിട്ടുണ്ട്.

പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം, 'ജോസ് കെ മാണി വൈകാതെ തിരിച്ചെത്തും'പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം, 'ജോസ് കെ മാണി വൈകാതെ തിരിച്ചെത്തും'

Recommended Video

cmsvideo
salahudhin malappuram guy who travelled alone in flight | Oneindia Malayalam

English summary
No 2000 dirham: Over 40 Malayalee stranded in Dubai Airport, New Dubai Visa Rules details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X