കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീന നഗരത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു; നാശനഷ്ടങ്ങളില്ല

  • By Desk
Google Oneindia Malayalam News

മദീന: മദീന നഗരത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്‌കെയിലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനം മദീനയുടെ പതിനാലു കിലോമീറ്റര്‍ വടുക്കുപടിഞ്ഞാറു ഭാഗത്താണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം 2.59നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതെന്ന് സൗദി കാലാവസ്ഥാ-പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനറല്‍ അതോറിറ്റി വക്താവ് താരീഖ് അബല്‍ ഖെല്‍ വ്യക്തമാക്കി. എവിടെയും ആളപയാമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

വിമാനയാത്ര തടസ്സപ്പെടുത്താന്‍ ശ്രമം; ഖത്തറിനെതിരേ യുഎന്നില്‍ യുഎഇയുടെ പരാതിവിമാനയാത്ര തടസ്സപ്പെടുത്താന്‍ ശ്രമം; ഖത്തറിനെതിരേ യുഎന്നില്‍ യുഎഇയുടെ പരാതി

ഭൂകമ്പം വളരെ ലഘുവായതും നിരുപദ്രവകാരിയുമായിരുന്നുവെന്ന് ഭൂകമ്പങ്ങള്‍ക്കും ഭൂകമ്പ നിരീക്ഷണത്തിനുമായുള്ള നാഷനല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഭൂകമ്പങ്ങള്‍ സൗദിയുടെ ചിലഭാഗങ്ങളില്‍ സ്വാഭാവികമാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ ഭാഗത്തെ ജനങ്ങളില്‍ നിന്നും വ്യാപകമായി ഇതേകുറിച്ച് അന്വേഷണം ഉണ്ടായെന്നു സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ ആന്‍ഡ് ഗൈഡന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ ജൊഹാനിയും വ്യക്തമാക്കി. മൂന്നു മണിയോടെയാണ് ഭൂകമ്പത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കെട്ടിടങ്ങള്‍ക്കോ മറ്റോയാതൊരു വിധ കേടു പാടുകളോ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. എങ്കിലും സുരക്ഷയ്ക്കായി വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിവില്‍ ഡിഫന്‍സ് മദീന മേഖല ഡയരക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഹര്‍ബി പറഞ്ഞു.

saudi

ചെറിയ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും പുണ്യനഗരിയായ മദീനയിലുണ്ടായ ഭൂകമ്പത്തെ വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഇത്തരം ദുരന്തങ്ങളെ നേരിടുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ പരമാവധി ശക്തിപ്പെടുത്തുമെന്നും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹജ്ജ് തീര്‍ഥാടന വേളയിലുള്‍പ്പെടെ സദാസമയവും ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രദേശമാണ് സൗദിയിലെ പുണ്യനഗരങ്ങളായ മക്കയും മദീനയും.
English summary
no damage reported as tremor hits madinah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X