കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യവാനല്ലെങ്കില്‍ ഇനി ദുബായ് ഡ്രൈവിങ് ലൈസന്‍സും ഇല്ല !

Google Oneindia Malayalam News

ദുബായ്: ആരോഗ്യ പ്രശ്നങ്ങളില്‍ വലയുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ ക്യത്യമായി ഡ്രൈവിങ്ങില്‍ ശ്രദ്ദകേന്ദ്രീകരിക്കാന്‍ സാധിക്കാത്തത് വലിയ വാഹനപകടങ്ങള്‍ക്ക് കാരണമാകുന്നത് ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിയമം കൂടുതല്‍ ശക്തമാക്കാന്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അധിക്രതര്‍ തീരുമാനിച്ചു. ട്രക്ക്, ബസ്സ്, ടാക്സി ഡ്രൈവിംങിനായുള്ള ലൈസന്‍സ് അപേക്ഷയില്‍ ഇനിമുതല്‍ അരോഗ്യം ഉറപ്പു വരുത്തികൊണ്ടുള്ള സാക്ഷി പത്രവും സമര്‍പ്പിക്കണം.

പ്രമേഹം, രക്തസമ്മര്‍ദ്ദം, കാഴ്ച തുടങ്ങിയ മൂന്ന് ഘടകങ്ങളിലാണ് പ്രധാനമായും പരിശോധന ഫലം നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് ആര്‍ടിഎ അനുമതി നല്‍കിയിട്ടുള്ള ക്ലിനിക്കുകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ ലഭിക്കുന്ന പരിശോധന ഫലമാണ് അധിക്രതര്‍ സ്വീകരിക്കുകയുള്ളു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തരമാണ് പരിശോധന ഫലങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.

dubai

അതുകൊണ്ട് തന്നെ റിപ്പോര്‍ട്ടില്‍ യാതൊരു വിധത്തിലുമുള്ള തിരിമറികള്‍ക്കും സാധ്യതയില്ലെന്നാണ് അധിക്രതരുടെ വിലയിരുത്തല്‍. നിയമം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ കര്‍ശനമാക്കുന്നത് ഇപ്പോഴാണ്. ഈ കാലയളവില്‍ 1,14,000 ഡ്രൈവര്‍മാരില്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ ഏതാണ്ട് 1400 പേര്‍ പരാജയപ്പെടുകയും ഇവരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
No dubai driving licence if you are not healthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X