കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിലേയ്ക്ക് സിഗററ്റ് കുറ്റി വലിച്ചെറിയുന്നവർ സൂക്ഷിക്കുക... പിടിവീഴും, 200 ദിനാർ പിഴയും

റോഡിലേയ്ക്ക് സിഗററ്റ് കുറ്റി വലിച്ചെറിയുന്നവർക്ക് പിഴ ഈടാക്കുമെന്ന് കുവൈത്ത് സർക്കർ. 200 ദിനാർ വരെ യാകും പിഴ ഒടുക്കേണ്ടി വരുക

  • By Ankitha
Google Oneindia Malayalam News

കുവൈത്ത്: റോഡിലേയ്ക്ക് സിഗററ്റ് കുറ്റി വലിച്ചെറിയുന്നവർക്ക് പിഴ ഈടാക്കുമെന്ന് കുവൈത്ത് സർക്കർ. 200 ദിനാർ വരെ യാകും പിഴ ഒടുക്കേണ്ടി വരുക. റോഡുകളിലും പാർക്കുകളിലും പൊതു നിരത്തിലും സിഗററ്റു കുറ്റികള്‌ വലിച്ചെറിയരുതെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

kuwait

മുൻസിപ്പാലിറ്റി തലവൻ സഈദ് അമേസിയാണ് ഇതു സംബന്ധമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 5 ദിനാർ മുതൽ 200 ദിനാർ വരെയാകും പിഴ ഈചാക്കുക.

ഷിൻസോ ആബെ വീണ്ടും ജപ്പാൻ പ്രധാനമന്ത്രി, ഉത്തര കൊറിയക്ക് മുന്നറിയിപ്പ്, ഭീഷണിയെ നേരിടും </a></span></p><div id=

പിഴ ചുമപിഴ ചുമർത്തുംർത്തും

പിഴ ചുമപിഴ ചുമർത്തുംർത്തും

പൊതു സ്ഥലങ്ങളിൽ തുപ്പുന്നവർക്കും മൂത്രമൊഴിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഇവർക്ക് 5000 വരെ പിഴയിടാക്കുമെന്ന് കുനവൈറ്റ് റോഡ് വിഭാഗം ഡയറക്ടർ മിഷാൽ അൽ അസ്മി അറിയിച്ചിട്ടുണ്ട്.

പരിശോധന ശക്തം

പരിശോധന ശക്തം

പൊതു നിരത്തിൽ മാലിന്യ കടലാസുകൾ വലിച്ചെറിയുന്നതോ, സിഗററ്റു കുറ്റികൾ ഉപേക്ഷിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന ശക്തമാക്കും.

ജനങ്ങൾ പരാതി അറിയിക്കാം

ജനങ്ങൾ പരാതി അറിയിക്കാം

പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ജനങ്ങൾക്ക് മുൻസിപ്പാലിറ്റി വെബ് സെറ്റിൽ നേരിട്ട് പരാതി നൽകാവുന്നതാണ്. കൂടാതെ രാജ്യത്തിന്റെ ശുചീകരണം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും നൽകാം.

 200 പേർക്ക് നോട്ടീസ്

200 പേർക്ക് നോട്ടീസ്

രാജ്യത്ത് ശുചീകരണം മൊച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സെൻട്രൽ എമർജൻസി കമ്മറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ സാൽഹിയ മേഖലയിൽ 200 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

 ബോധവൽകരണ പരിപാടി

ബോധവൽകരണ പരിപാടി

പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്ന ജനങ്ങളുടെ പ്രവണത കൂടിയതിന്റെ സഹാചര്യത്തിലാണ് സർക്കാർ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്. കൂടാതെ ആളുകളുടെ ഇടയിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉന്മൂലനം ചെയ്യാൻ ശൂചീകരണ ബോധവൽക്കരണ പ്രചരണം നടത്തുമെന്നും റോഡ് നിർമാണ വിഭാഗം ഡയറക്ടർ മിഷാൽ അൽ അസ്മി അറിയിച്ചു

കർശന നടപടി

കർശന നടപടി

സര്‍ക്കാര്‍ ഡിക്രി 9/87 അനുസരിച്ച് പൊതുജത്തിന് ഹാനികരമാകുന്ന കുറ്റകൃത്യമായി കണക്കിലെടുത്ത് കര്‍ശനമായ ശിക്ഷ നടപ്പിലാക്കുന്നതിനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത്പ്രകാരം മാലിന്യം, പേപ്പര്‍, പ്ലാസ്റ്റിക് കവർ, സിഗരറ്റ്കുറ്റികള്‍ തുടങ്ങിവയ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകും.

English summary
Public Relations Department at Kuwait Municipality announced the continuation of its campaign dubbed “We Beautify It with Your Support” to enlighten the public about submitting complaints and suggestions online via the Municipality website to improve the level of hygiene in all governorates, reports Al- Seyassah daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X