കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ കാത്തിരുന്ന ഉത്തരവ് വന്നു; ജോലി മാറാന്‍ ഇനി എന്‍ഒസി വേണ്ട, ആവശ്യമുള്ള രേഖ ഇതാണ്...

  • By Desk
Google Oneindia Malayalam News

മസ്‌ക്കത്ത്: പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഒമാന്‍. ജോലി മാറുന്നതിന് ഇനി മുതല്‍ നിലവിലെ കമ്പനി ഉടമയുടെ എന്‍ഒസി ആവശ്യമില്ല. ജോലി കരാര്‍ പൂര്‍ത്തിയായി എന്നോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നോ ഉള്ള രേഖ മതിയാകും. വിദേശികള്‍ക്കുള്ള താമസകാര്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് തീരുമാനം അറിയിച്ചത്.

o

വിദേശികള്‍ക്ക് ജോലി മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് ഇനി ആദ്യ കമ്പനിയുടെ എന്‍ഒസി ആവശ്യമില്ല. നേരത്തെ ചെയ്തിരുന്ന ജോലിയുമായി ബന്ധപ്പെട്ട കരാര്‍ അവസാനിച്ചുവെന്ന് കാണിക്കുന്ന രേഖ മതി. കൂടാതെ മറ്റൊരു ഉടമക്ക് കീഴില്‍ ജോലി ചെയ്യാമെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് നല്‍കുന്ന അനുമതിയും ആവശ്യമാണ്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

ബിലാല്‍ സൈക്കോ അല്ല; കുതന്ത്രശാലിയായ കാമുകന്‍, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം, പക്ഷേ...ബിലാല്‍ സൈക്കോ അല്ല; കുതന്ത്രശാലിയായ കാമുകന്‍, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം, പക്ഷേ...

വിദേശ തൊഴിലാളിയുടെ താമസ പെര്‍മിറ്റ് മാറുമ്പോള്‍ കുടുംബങ്ങളുടേതും മാറും. 2014ലാണ് എന്‍ഒസി നിയമം ഒമാനില്‍ നിലവില്‍ വന്നത്. വിദേശികള്‍ക്ക് ജോലി മാറണമെങ്കില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉടമയുടെ എതിര്‍പ്പില്ലാ രേഖ ആവശ്യമാണ് എന്നതായിരുന്നു നിയമം. അല്ലെങ്കില്‍ ഒമാന്‍ വിട്ടു പോയി രണ്ട് വര്‍ഷം കഴിഞ്ഞ് പുതിയ വിസയില്‍ എത്തണമായിരുന്നു. ഈ നിബന്ധനകളെല്ലാം എടുത്തു മാറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പ്രവാസികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന തീരുമാനമാണ് ഭരണകൂടം എടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് നീക്കങ്ങളില്‍ ബിജെപിക്ക് അന്താളിപ്പ്; അനുവദിക്കരുതെന്ന് സോണിയ,3 പേരുമായി യെഡ്ഡി കളത്തില്‍കോണ്‍ഗ്രസ് നീക്കങ്ങളില്‍ ബിജെപിക്ക് അന്താളിപ്പ്; അനുവദിക്കരുതെന്ന് സോണിയ,3 പേരുമായി യെഡ്ഡി കളത്തില്‍

സ്‌കൂളുകള്‍ തുറക്കുക ആഗസ്റ്റിന് ശേഷം; മന്ത്രി പറയുന്നു, പുതിയ വിവരങ്ങള്‍ ഇങ്ങനെ...സ്‌കൂളുകള്‍ തുറക്കുക ആഗസ്റ്റിന് ശേഷം; മന്ത്രി പറയുന്നു, പുതിയ വിവരങ്ങള്‍ ഇങ്ങനെ...

English summary
No need NOC for expat to Job change in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X