കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ്: സൗദി-ഖത്തര്‍ മല്‍സരങ്ങള്‍ക്ക് മൂന്നാമതൊരു വേദി അനുവദിക്കില്ലെന്ന് എഎഫ്സി

  • By Desk
Google Oneindia Malayalam News

റിയാദ്: അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തിന് നിഷ്പക്ഷ വേദി അനുവദിക്കാനാവില്ലെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഹോം മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് സൗദി അറേബ്യ ആതിഥ്യമരുളുകയും എവേ മല്‍സരങ്ങള്‍ക്കായി ഖത്തറിലേക്ക് സൗദി ടീം പോവുകയും ചെയ്യണമെന്നതാണ് ഏഷ്യന്‍ ബുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധന.

അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കണം: പിണറായി വിജയന്‍അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കണം: പിണറായി വിജയന്‍

ഖത്തര്‍ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് മറ്റേതെങ്കിലും നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്ന സൗദി ഭരണകൂടത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോണ്‍ഫെഡറേഷന്റെ പ്രസ്താവന. ഖത്തറുമായി ഉപരോധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സൗദിയുടെ അഭ്യര്‍ഥന. യുഎഇയുടെ എവേ മല്‍സരങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണെന്നും എ.എഫ്.സി അറിയിച്ചു. സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

football

എല്ലാ സുരക്ഷാ പ്രശ്‌നങ്ങളും വിലയിരുത്തിയ ശേഷമാണ് സംഘടന ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തമാസം 12ന് ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിന് സൗദി ഫുട്‌ബോള്‍ ടീമുകള്‍ ഖത്തറിലേക്ക് എവേ മല്‍സരങ്ങള്‍ക്കായി പോവേണ്ടതുണ്ട്. എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയിലെ സൗദി അറേബ്യയുടെ അല്‍ ഹിലാല്‍ ടീം ഖത്തറിന്റെ അല്‍ റയ്യാന്‍ ടീമുമായാണ് മല്‍സരിക്കേണ്ടത്.
hqdefault

ഖത്തറിന്റെ അല്‍ സദ്ദ് ടീം യുഎഇയുടെ അല്‍ വാസല്‍ ടീമിനൊപ്പം ഗ്രൂപ്പ് സിയിലും ഖത്തറിന്റെ അല്‍ ദുഹൈല്‍ യുഎഇയുടെ അല്‍ വഹ്ദയുമായി ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഖത്തറിലേക്ക് യാത്രാ നിരോധനവും ഉപരോധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മല്‍സരങ്ങള്‍ മൂന്നാമതൊരു വേദിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സൗദി മുന്നോട്ടുവന്നത്.

English summary
no neutral venues for saudi-qatar football matches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X