കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍: പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍, ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയില്ല

പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് നികുതിയില്ലെന്ന് ഒമാന്‍

  • By Sandra
Google Oneindia Malayalam News

മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ഒമാന്‍. മജ്‌ലിസ് ശൂറ അംഗം മുഹമ്മദ് ബിന്‍ സാലിം അല്‍ ബുസൈദിയെ ഉദ്ദരിച്ച് ഔദ്യോഗിക ദിനപത്രം ഒമാന്‍ ഒബ്‌സെര്‍വ്വറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അന്താരാഷ്ട്ര നാണയനിധിയുമായി ഒമാന്‍ ഒപ്പുവച്ചിട്ടുള്ള കരാര്‍ പ്രകാരം പ്രവാസികളുടെ മേല്‍ നികുതി ചുമത്താന്‍ സാധിക്കില്ലെന്ന് അല്‍ സദ്ജാലി പറയുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള പണം കൈകമാറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് കരാറില്‍ പറയുന്നത്.

money

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് വിദേശികള്‍ സ്വന്തം രാജ്യത്തേക്കയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടെന്നൊരു നീക്കം ഉണ്ടാവില്ലെന്ന് ഒമാനിലെ മണി എക്‌സ്‌ചേഞ്ച് അധികൃതരാണ് വ്യക്തമാക്കിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും നേരത്തെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പ്രവാസി ഇന്ത്യക്കാര്‍ ഈ വര്‍ഷത്തിന്റെ ആദ്യപാദത്തോടെ 2.13 കോടി റിയാലാണ് സ്വന്തം രാജ്യത്തേക്കയച്ചത്. ഇത്തരത്തില്‍ പണമൊഴുകുന്നത് രാജ്യത്തിന്റെ ആഭ്യന്തര സമ്പാദ്യത്തെയും വിദേശ നാണ്യ ശേഖരത്തെയും ബാധിക്കുമെങ്കിലും വിദേശികള്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും സദ്ജാലി പറയുന്നു.

2014 നവംബറിലായിരുന്നു പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം ലെവി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മജ്‌ലിസ് ശൂറ മുന്നോട്ടുവച്ചത്.
പ്രതിവര്‍ഷം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന മൂന്നു ശതകോടി റിയാലിന് നികുതി ഏര്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന 62 ദശലക്ഷം റിയാല്‍ ബജറ്റ് കമ്മി മറികടക്കാന്‍ സഹായകമാകുമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് പിന്നീട് സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ശൂറാ കൗണ്‍സില്‍ അംഗമായ തൗഫീഖ് അല്‍ ലവാത്തിയും സമാന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പ്രതിമാസ ശമ്പളത്തിന്റെ മൂന്നുശതമാനം വീതം വിസ പുതുക്കുമ്പോള്‍ ഈടാക്കണമെന്ന നിര്‍ദ്ദേശവും ശൂറാ കൗണ്‍സില്‍ തള്ളിക്കളഞ്ഞിരുന്നു.

English summary
No tax imposed on NRI's money in Oman. Oman's deccission on the basis of agreement with Inernational Monetory Fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X