കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ തുര്‍ക്കി; ഖത്തറില്‍ വ്യോമ-നാവിക സേനകളെ കൂടി വിന്യസിക്കും

  • By Lekhaka
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ നിലവിലുള്ള കരസേനയ്ക്കു പുറമെ, തുര്‍ക്കി വ്യോമ-നാവിക സേനകളെ കൂടി വിന്യസിക്കാനൊരുങ്ങുന്നു. ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഫിക്‌റത്ത് ഉസര്‍ അറിയിച്ചതാണിത്. എന്നാല്‍ സേനകളെ എപ്പോള്‍ വിന്യസിക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. 2014ല്‍ തുര്‍ക്കിയും ഖത്തറും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ കരസേനയ്ക്ക് പുറമെ, വ്യോമ-നാവിക സേനകളെ കൂടി ഖത്തറില്‍ എത്തിക്കാന്‍ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കു നേരെ ഒലിവ് ബ്രാഞ്ച് ഓപ്പറേഷന്‍ എന്ന പേരില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തുര്‍ക്കിയുടെ കൂടുതല്‍ സൈന്യത്തെ ഖത്തറില്‍ വിന്യസിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ തുറന്നത്. തെക്കന്‍ ദോഹയിലെ താരിഖ് ബിന്‍ സിയാദ് സൈനിക താവളത്തില്‍ 2015ലാണ് തുര്‍ക്കി സേനയുടെ ആദ്യ വിഭാഗം എത്തിയത്. മധ്യപൗരസ്ത്യ ദേശത്തെ തുര്‍ക്കിയുടെ ആദ്യ സൈനിക താവളമാണിത്. ഇവിടെ 5000ത്തോളം സൈനികര്‍ക്ക് താവളമൊരുക്കാനാവും. എത്ര തുര്‍ക്കി സൈനികര്‍ ഇപ്പോള്‍ ഖത്തറിലുണ്ടെന്ന കാര്യവും തുര്‍ക്കി അംബാസഡര്‍ വെളിപ്പെടുത്തിയില്ല. ഖത്തരി ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ മാത്രമേ അത് വെളിപ്പെടുത്താനാവൂ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

qatarturkey

സൗദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധത്തിനു ശേഷം ഖത്തറുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര-വാണിജ്യ-സൈനിക സഹകരണം ഏറെ ശക്തിപ്രാപിച്ചിട്ടുണ്ട്. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറുമായുള്ള സൈനിക സഹകരണ കരാര്‍ നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് തീരുമാനിക്കുകയായിരുന്നു. ഭക്ഷണവും മരുന്നുമുള്‍പ്പെടെ അവശ്യസാധനങ്ങള്‍ ഖത്തറിലെത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും തുര്‍ക്കിയായിരുന്നു.

മോദി പ്രഭാവം മങ്ങുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചങ്കിടിപ്പേറുംമോദി പ്രഭാവം മങ്ങുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചങ്കിടിപ്പേറും

English summary
Turkey plans to deploy air and naval forces to Qatar in addition to ground troops that are already stationed in the country, a Turkish diplomat said on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X