കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ 7 ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കി? മലയാളി തടവുകാരെപ്പറ്റി വിവരമില്ല

Google Oneindia Malayalam News

അബുദാബി: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളികളെപ്പറ്റി കൃത്യമായ വിവരമോ കണക്കുകളോ ഇല്ലാതെ നോര്‍ക്ക. പ്രവാസി കാര്യ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന നോര്‍ക്ക റൂട്ട്‌സില്‍ മലയാളികളായ പ്രവാസി തടവുകാരെപ്പറ്റി കണക്കുകളില്ല . റിയാദ് എംബസിയില്‍ നിന്നും വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് നോര്‍ക്ക നല്‍കുന്ന വിശദീകരണം. പത്ത് സ്ത്രീകളടക്കം 900ത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജയിലില്‍ കഴിയുന്നതായി റിയാദ് എംബസിയില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം റിയാദ് എംബസിയില്‍ നിന്നും ലഭിച്ച രേഖയില്‍ 900ല്‍ അധികം ഇന്ത്യക്കാര്‍ സൗദിയില്‍ തടവില്‍ കഴിയുന്നതായി പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സൗദി ജയിലിലുള്ളത് 897 ഇന്ത്യക്കാരാണ്. ഇവരില്‍ 10 പേര്‍ സ്ത്രീകളാണ്. എന്നാല്‍ ഈ തടവുകാരില്‍ എത്ര മലയാളികളുണ്ടെന്നത് വ്യക്തമല്ല.

Saudi

ആകെ ഏഴ് ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായും റിയാദ് എംബസി അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേര് വിവരം വെളിപ്പെടുത്താനാകില്ലെന്നും റിയാദ് എംബസി. 2012 നും 2013 നും ഇടയില്‍ 93 മലയാളികള്‍ ജയില്‍ മോചിതരായെന്നും ഇവരെ നാട്ടിലെത്തിച്ചതായും നോര്‍ക്ക റൂട്ട്‌സ് പറയുന്നു.

English summary
Norka has no idea on how much Malayalees in Saudi jail .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X