കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500,1000 അസാധുവാക്കല്‍; ഗള്‍ഫ് മേഖലയെയും നട്ടം തിരിക്കും

ദുബൈയിലെ അന്താരാഷ്ട്ര ഏജന്‍സിയില്‍നിന്നാണ് ഒമാനിലെ സ്ഥാപനങ്ങള്‍ അധികവും ഇന്ത്യന്‍ രൂപ വാങ്ങുന്നത്. ബഹറിനിലെയും സിംഗപ്പൂരിലെയും അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും രൂപ വാങ്ങുന്നവരുമുണ്ട്.

  • By Akshay
Google Oneindia Malayalam News

മസ്‌കറ്റ്: ഇന്ത്യയിലെ നോട്ട് നിരോധനം ഇന്ത്യയെ മാത്രമവ്വ ബാധിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വിനിമയ സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ കറന്‍സിയുടെ വിനിമയം നിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിനിമയ സ്ഥാപനങ്ങള്‍.ഒമാനിലെ പ്രമുഖ വിനിമയസ്ഥാപനങ്ങളെല്ലാം ഇന്ത്യന്‍ രൂപ വിനിമയം നടത്തുന്നുണ്ട്. പല സ്ഥാപനങ്ങളിലും 25 ലക്ഷത്തിന് മുകളിലാണ് ഇന്ത്യന്‍ രൂപയുടെ സ്‌റ്റോക്കുകള്‍. ഇവയെല്ലാം 500, 1000 നോട്ടുകളാണ്. ഇവ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിനിമയ സ്ഥാപന അധികൃതര്‍.

ദുബൈയിലെ അന്താരാഷ്ട്ര ഏജന്‍സിയില്‍നിന്നാണ് ഒമാനിലെ സ്ഥാപനങ്ങള്‍ അധികവും ഇന്ത്യന്‍ രൂപ വാങ്ങുന്നത്. ബഹറിനിലെയും സിംഗപ്പൂരിലെയും അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും രൂപ വാങ്ങുന്നവരുമുണ്ട്.മറ്റ് രാജ്യങ്ങളുടെ കറന്‍സികളും ഈ ഏജന്‍സികള്‍ വഴി തന്നെയാണ് ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നതും.

Currency

ഇത്തരം സ്ഥാപനങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഇന്ത്യന്‍ രൂപ തിരിച്ചെടുക്കുമെന്ന് വിനിമയസ്ഥാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഏജന്‍സികള്‍ ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് വിനിമയസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം ഉറപ്പായത്.ഇന്ത്യന്‍ രൂപ വിദേശത്തേക്ക് കയറ്റിയയക്കാനോ ഇറക്കുമതി ചെയ്യാനോ പാടില്ലെന്നാണ് ഇന്ത്യന്‍ നിയമം.അതിനാല്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിനെ സമീപിക്കാനാവുകയുമില്ല.

ഇതോടെ വിദേശ വിനിമയ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാകില്ല. അതുമാത്രമല്ല വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കെത്താനും വിമാനത്താവളത്തില്‍ ഡ്യൂട്ടി അടക്കാനും കറന്‍സികള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടു പോകുന്ന രീതി അവസാനിക്കുകയും ചെയ്യും. ഇന്ത്യന്‍ വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യന്‍ രൂപ മാറിയെടുക്കുമ്പോള്‍ ഗള്‍ഫിനേക്കാള്‍ കുറവ് വിനിമയ നിരക്കാണ് ലഭിക്കുകയും ചെയ്യുക. ഇന്ത്യയിലേക്ക് ചികിത്സയ്ക്ക് വരുന്ന ഒമാനികള്‍ ഇനി ഡോളര്‍ കൊണ്ടുവരേണ്ടി വരും.

English summary
Note bane; Gulf region in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X